kozhikode local

ഓര്‍മകളുടെ തിരുമുറ്റത്ത് അവര്‍ ഒത്തുകൂടി



തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അറബി വിഭാഗം പൂര്‍വ വിദ്യാര്‍ഥി സമ്പൂര്‍ണ സമ്മേളനം സംഘടിപ്പിച്ചു. 1974 മുതല്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബി വിഭാഗത്തില്‍ നിന്ന് പഠിച്ച് പുറത്തിറങ്ങിയ 42 ബിരുദാനന്തര ബിരുദ ബാച്ചുകളിലെയും 70കളുടെ ആദ്യം മുതല്‍ പഠിച്ച പുറത്തിറങ്ങിയ എംഫില്‍, പിഎച്ച്ഡി ഗവേഷകരുടെയും അവരുടെ അധ്യാപകരുടെയും ഒത്തുചേരലിന് യൂനിവേഴ്‌സിറ്റി സാക്ഷിയായി. അറബി വിഭാഗത്തിന്റെ പ്രഥമ തലവനായിരുന്ന  പ്രൊഫ.സയ്യിദ് അഹമ്മദ് ഇഹ്ത്തിശാം നദ്‌വി ചടങ്ങളുടെ ഉദ്ഘാടനം ഇ എം എസ് സെമിനാര്‍ കോംപ്ലക്‌സില്‍ നിര്‍വഹിച്ചു. രാഷ്ട്രപതിയുടെ ഹോണറരി അവാര്‍ഡ് ജേതാക്കളായ പ്രൊഫ. സയ്യിദ് ഇഹ്തിശാം അഹ്മ്മദ് നദ്‌വി, പ്രൊഫ. ഇ   കെ അഹമ്മദ്കുട്ടി, പ്രൊഫ. കെ     എം മുഹമ്മദ്,  പ്രൊഫ. വീരാന്‍ മൊയ്തീന്‍,  പ്രൊഫ. എ ഐ  റഹ്മത്തുള്ള എന്നിവരെയും ഡിപാര്‍ട്ടുമെന്റിലെ പൂര്‍വാധ്യാപകരായ  പ്രൊഫ. അഹ്മദ് ഇസ്മായീല്‍ ലബ്ബ, പ്രൊഫ. വി       മുഹമ്മദ്,  പ്രൊഫ. എന്‍എ     .എം അബ്ദുല്‍ ഖാദര്‍ എന്നിവരെയും അനുമോദിച്ചു. ഡിപാര്‍ട്ടുമെന്റിലെ പൂര്‍വ വിദ്യാര്‍ഥികളായ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. മുഹമ്മദ് ബഷീര്‍, രജിസ്ട്രാര്‍ അബ്ദുല്‍ മജീദ്. ടി    എ, മുന്‍ രജിസ്ട്രാര്‍ ഡോ.  പി      പി  മുഹമ്മദ് എന്നിവരെയും ആദരിച്ചു. യുഎന്നില്‍ അറബി വിഭാഗത്തെ പ്രതിനിധീകരിച്ച വിദ്യാര്‍ഥി പൊതുസമ്മേളനത്തില്‍ പങ്കെടുത്ത മുഹമ്മദ് ശരീഫിനെയും കേരളത്തില്‍ നിന്ന് ആദ്യമായി മൗലാന ആസാദ് സെ ന്റര്‍ ഫോര്‍ ഇന്ത്യന്‍ കള്‍ച്ചറിന്റെ ഡയരക്ട്രറായി കൈറോവിലേക്ക് നിയോഗിതനായ ഡോ. ലിയാഖത്തലിയെയും അനുമോദിച്ചു. ബാച്ച്‌മേറ്റ് സംഗമങ്ങള്‍, അനുഭവങ്ങളയവിറക്കല്‍, ഫഌഷ് മെമ്മറി, കര്‍ച്വറല്‍ ഇവന്റ്, ബ്രയിന്‍ സ്റ്റോമിങ്ങ്, ഫോട്ടോ സെക്ഷന്‍ എന്നിവയായിരുന്നു മറ്റ് പരിപാടികള്‍. വൈസ് ചാന്‍സില്‍ ഡോ. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ഡോ. ടി      എ അബ്ദുല്‍ മജീദ്, സാദിഖ്, ഡോ. അബ്ദുല്‍ ജബ്ബാര്‍, പ്രൊഫ. മുഹമ്മദ് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it