Pathanamthitta local

ഓര്‍മകളില്‍ ചളിമണ്ണിന്റെ മണം നിറഞ്ഞു; ഓമല്ലൂര്‍ വയല്‍വാണിഭം ഇന്ന് തുടങ്ങും

ഓമല്ലൂര്‍: കൊയ്‌തൊഴിഞ്ഞ പാടത്തെ പണ്ടത്തെ വിളക്കാഴ്ചകളുടെ ഓര്‍മ്മകളുമായി വയല്‍ വാണിഭം ഇന്ന് മുതല്‍. കൊയ്തും പാട്ടും കാളയും വണ്ടിയും ഒന്നുമില്ലങ്കിലും വിത്തുകളുടെ വന്‍ശേഖരമാണ് ഇവിടെയുള്ളത്. പിന്നെ നല്ല കാലത്തിന്റെ കുറേ ഓര്‍മ്മകളും. എങ്കിലും ഈ തിരക്കിലേക്ക് അലിയാന്‍ ജനം എത്തും. വയല്‍ നശിച്ചതോടെ പേരില്‍ മാത്രമായ വയല്‍ വാണിഭം അതിന്റെ തനിമ  കുറച്ചൊക്കെ വീണ്ടെടുക്കുന്ന വര്‍ഷവുമാണിത്.   ഇന്ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് അധ്യക്ഷ അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്യും.
ലോഡ് കണക്കിന് ചേനയും ചേമ്പുമെല്ലാം വിപണിയിലേക്ക് ലക്ഷ്യമിട്ട് കച്ചവടക്കാര്‍ എത്തിച്ചു കഴിഞ്ഞു.ദീപപ്രയാണ വിളംബര ഘോഷയാത്ര ഇന്നലെ നടന്നു. രാവിലെ 10ന് വെളിയനല്ലൂര്‍ പഞ്ചായത്തിന്റെയും ക്ഷേത്രഭാരവാഹികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തെക്കേകവലയില്‍ നിന്ന് യാത്ര തുടങ്ങി.  യാത്ര ഓമല്ലൂരില്‍ സ്വീകരിച്ച് വയല്‍ വാണിഭ സ്മൃതി മണ്ഡപമായ പാലമര ചുവട്ടില്‍ എത്തിച്ചു.
പരിപാടികള്‍ക്ക് പഞ്ചായത്ത് അധ്യക്ഷ ഗീതാ വിജയന്‍, ടി പി ഹരിദാസന്‍ നായര്‍, കെ ബാലകൃഷ്ണന്‍ നായര്‍, അഭിലാഷ് ഓമല്ലൂര്‍, സജയന്‍ ഓമല്ലൂര്‍,പി എസ് തോമസ്,സാജു കൊച്ചുതുണ്ടില്‍, ലിജോ ബേബി, സുജിത്ത് കുമാര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it