ഓര്‍ത്തഡോക്‌സ് സഭ പ്രതിഷേധദിനം ആചരിക്കും

കോട്ടയം: കുമ്പസാരം നിര്‍ത്തലാക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ നിര്‍ദേശത്തിനെതിരേ മലങ്കര ഓര്‍ത്തഡോക്‌സ് സഭ ആഗസ്ത് 5ന് പ്രതിഷേധദിനമായി ആചരിക്കുമെന്ന് എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപോലീത്തയും സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും അറിയിച്ചു. ക്രൈസ്തവ വിശ്വാസത്തിന്റെയും കൂദാശാധിഷ്ഠിതവും മതാധിഷ്ഠിതവുമായ ജീവിതത്തിന്റെയും അവിഭാജ്യഘടകമാണ് കുമ്പസാരം.  മതസൗഹാര്‍ദം തകര്‍ക്കാനിടയുള്ള നീക്കങ്ങളില്‍ നിന്ന് അതിനു തുനിയുന്നവര്‍ പിന്‍മാറണമെന്ന് സഭാനേതൃത്വം അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it