ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനം: വീട്ടമ്മയുടെ ആരോപണങ്ങള്‍ തള്ളി വൈദികന്റെ വീഡിയോ പുറത്ത്

പത്തനംതിട്ട: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ആരോപണങ്ങള്‍ തള്ളി ഒളിവിലുള്ള ഒന്നാം പ്രതിയായ ഓര്‍ത്തഡോക്‌സ് സഭാ വൈദികന്റെ വീഡിയോ പുറത്തുവന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രിം കോടതി വാദം കേള്‍ക്കാനിരിക്കെയാണ് ഇന്നലെ രാവിലെ ഫാ. എബ്രഹാം വര്‍ഗീസ് യൂട്യൂബിലൂടെ വീഡിയോ പുറത്തുവിട്ടത്. കേസില്‍ ക്രൈംബ്രാഞ്ച് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം.
താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് വീഡിയോയിലൂടെ വൈദികന്‍ പറയുന്നത്. ഇരയായ വീട്ടമ്മയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളും വീഡിയോയിലുണ്ട്. വാര്‍ത്ത പുറത്തുവരുകയും അന്വേഷണസംഘം പരിശോധന തുടങ്ങുകയും ചെയ്തതോടെ ഈ വീഡിയോ പിന്‍വലിച്ചു. സ്വയം പേരു പറഞ്ഞ് പരിചയപ്പെടുത്തിയാണ് 12:45 മിനിറ്റുള്ള വീഡിയോ ആരംഭിക്കുന്നത്.
സഭയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തന്നെ വിളിപ്പിച്ചിരുന്നുവെന്നും ആരോപണങ്ങള്‍ അന്നുതന്നെ നിഷേധിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. ബന്ധുവായ യുവതിയെ പ്രായപൂര്‍ത്തിയാവുന്നതി നു മുമ്പ് വീട്ടില്‍ വച്ച് ബലാല്‍സംഗം ചെയ്തുവെന്ന വാദം തെറ്റാണ്. യുവതി ബലാല്‍സംഗത്തിന് ഇരയാ യെ ന്ന് പറയപ്പെടുന്ന കാലത്ത് താ ന്‍ സ്ഥലത്തില്ലായിരുന്നു. 2000 ല്‍ താനും യുവതിയുമായി പ്രണയത്തിലായിരുന്നെന്നും അവരുടെ 16ാം വയസ്സില്‍ താന്‍ ബലാല്‍സംഗം ചെയ്‌തെന്നും പരാതിയിലുണ്ട്. എന്നാല്‍, ഇക്കാലത്തൊക്കെ താന്‍ വൈദിക പഠനത്തിനായി മറ്റ് സ്ഥലങ്ങളിലായിരുന്നു. സഭയ്ക്കും ക്രൈം ബ്രാഞ്ചിനും നല്‍കിയ പരാതികളില്‍ ബലാല്‍സംഗത്തിനിരയായ സമയത്തെ പ്രായം സംബന്ധിച്ച് വ്യത്യസ്ത കാര്യങ്ങളാണ് യുവതി പറഞ്ഞിരിക്കുന്നത്. യുവതിയുടെ ആരോപണങ്ങളെല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്ന് പറയുന്ന എബ്രഹാം വര്‍ഗീസ് യുവതിക്കും വീട്ടുകാര്‍ക്കും എതിരേ മോശമായ രീതിയില്‍ പ്രതികരിക്കുന്നുമുണ്ട്. യുവതിയെ മോഷണക്കുറ്റം ആരോപിച്ചാണ് താന്‍ ജോലിയില്‍ നിന്നു പുറത്താക്കിയതെന്ന് വീഡിയോയില്‍ പറയുന്നു. താന്‍ ഒളിവിലല്ല. ഹൈക്കോടതി മുന്‍കൂ ര്‍ ജാമ്യാപേക്ഷ തള്ളിയപ്പോള്‍ മുതല്‍ താന്‍ സ്ഥലത്തുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ സുപ്രിംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് തിരക്കുകളിലായിപ്പോയതിനാലാണ് ഇത്തരമൊരു വിശദീകരണം വൈകിയതെന്നും അദ്ദേഹം പറയുന്നു.
ബലാല്‍സംഗ കേസുകളിലെ ഇരയെ തിരിച്ചറിയാന്‍ സാധിക്കുന്ന വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ പാടില്ല എന്ന നിയമത്തിന്റെ ലംഘനവും വൈദികന്‍ വീഡിയോയിലൂടെ നടത്തി. വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത് എവിടെ നിന്നാണെന്ന അന്വേഷണം ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്. അതേസമയം വൈദികന്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോക്കെതിരേ ഇരയായ വീട്ടമ്മ പരാതിയുമായി രംഗത്തെത്തി. കേസെടുക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് അന്വേഷണസംഘം വീട്ടമ്മയുടെ വീട്ടിലെത്തി പരാതി സ്വീകരിച്ചു. വൈദികന്‍ സ്വഭാവഹത്യ നടത്തിയെന്ന് ക്രൈംബ്രാഞ്ചിനു നല്‍കിയ പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it