ഓര്‍ഗാനിക് വസ്ത്രങ്ങള്‍ക്ക് പ്രിയമേറുന്നു

കബീര്‍ എടവണ്ണ

ദുബയ്: ഓര്‍ഗാനിക് ഭക്ഷ്യസാധനങ്ങള്‍ക്കു പിറകെ ഓര്‍ഗാനിക് വസ്ത്രങ്ങള്‍ക്കും പ്രിയമേറുന്നു. ദുബയില്‍ നടന്ന ഇന്റര്‍നാഷനല്‍ ടെക്സ്റ്റയില്‍ പ്രദര്‍ശനത്തിനായി എത്തിയ ഡല്‍ഹിയിലെ നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാര്‍വതി ഫാഷന്‍ അവതരിപ്പിച്ച വസ്ത്രങ്ങളാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചത്. പൂര്‍ണമായും ജൈവവളം ഉപയോഗിച്ച് നിര്‍മിക്കുന്ന പരുത്തി- പട്ട് നൂലുകള്‍ ഉപയോഗിച്ച് രാസപദാര്‍ഥങ്ങള്‍ ഒഴിവാക്കി ഉണ്ടാക്കുന്ന ഓര്‍ഗാനിക് വസ്ത്രങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഏറ്റവും ആവശ്യക്കാരുള്ളതെന്ന് കമ്പനി ഉടമ നരേഷ് ബജാജ് പറഞ്ഞു. പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇവ കൃഷി ചെയ്യുന്നത്.

സാധാരണ വസ്ത്രങ്ങളേക്കാള്‍ 20 ശതമാനം വിലക്കൂടുതലാണ് ഈ ഉല്‍പ്പന്നങ്ങള്‍ക്ക്. അമിതമായി കെമിക്കല്‍ ഉപയോഗിക്കുന്നതില്‍ മനംമടുത്താണ് ഓര്‍ഗാനിക് രംഗത്തേക്കു തിരിഞ്ഞതെന്ന്  നരേഷ് പറഞ്ഞു. 20 വര്‍ഷമായി വസ്ത്രനിര്‍മാണ രംഗത്തു പ്രവര്‍ത്തിക്കുന്ന അദ്ദേഹം 2010 മുതലാണ് ഇത്തരം വസ്ത്രങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. 80 ജീവനക്കാരുള്ള തന്റെ സ്ഥാപനത്തില്‍ നിന്നു പ്രതിവര്‍ഷം രണ്ടുലക്ഷം വസ്ത്രങ്ങളാണ് ഉല്‍പ്പാദിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെമിക്കല്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന വസ്ത്രങ്ങളും വിയര്‍പ്പും കൂടിച്ചേരുന്നതു കുട്ടികളടക്കമുള്ളവരുടെ മൃദുലമായ തൊലികളില്‍ വിവിധ രോഗങ്ങളുണ്ടാവുന്നതിനിടയാക്കുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിന്റെ ഉല്‍പ്പന്നങ്ങള്‍ 90ശതമാനവും വിറ്റഴിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളിലാണ്.(പടം
Next Story

RELATED STORIES

Share it