Flash News

ഓരോ സംസ്ഥാനത്തും ഓരോ രാഷ്ട്രീയനിലപാട് പാര്‍ട്ടിയുടെ രീതിയല്ലെന്ന് കാരാട്ട്

ന്യൂഡല്‍ഹി : ഓരോ സംസ്ഥാനത്തും ഓരോ രാഷ്ട്രീയനിലപാട് എന്നത് സിപിഎമ്മിന്റെ രീതിയല്ലെന്ന് പാര്‍ട്ടി മുന്‍ ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന ആവശ്യം പാര്‍ട്ടിയുടെ ബംഗാള്‍ ഘടകത്തില്‍ നിന്നും ഉയര്‍ന്ന സാഹചര്യത്തിലാണ് കാരാട്ടിന്റെ വിശദീകരണം. അതേസമയം, ബംഗാളില്‍ തൃണമൂല്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും സംസ്ഥാനഘടകം നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗം തീരുമാനമെടുക്കുമെന്നും കാരാട്ട് പറഞ്ഞു.
കഴിഞ്ഞ ഏപ്രിലില്‍ ചേര്‍ന്ന പാര്‍ട്ട കോണ്‍ഗ്രസ് അംഗീകരിച്ച നയങ്ങളുടെ അടിസ്ഥാനത്തിവാണ് പാര്‍ട്ടി തിരഞ്ഞെടുപ്പ് തന്ത്രം രൂപപ്പെടുത്തുക. ബിജെപിയും മോഡി സര്‍ക്കാരുമാണ് തങ്ങളുടെ പോരാട്ടത്തിന്റെ പ്രധാന ലക്ഷ്യം. അതേസമയംതന്നെ കോണ്‍ഗ്രസുമായി ധാരണകളൊന്നും വേണ്ടെന്നുമാണ് നിലപാട്. എന്നാല്‍ ബംഗാളിലെ സാഹചര്യങ്ങള്‍ കേന്ദ്രകമ്മിറ്റി ചര്‍ച്ചചെയ്ത് വെല്ലുവിളികള്‍ നേരിടുമെന്നും കാരാട്ട്് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു വര്‍ഗീയശക്തികളെ എതിര്‍ക്കുന്നതിനൊപ്പം തന്നെ അവരുടെ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും പോരാട്ടം നടത്തേണ്ടതുണ്ടെന്നും കാരാട്ട് പറഞ്ഞു.
Next Story

RELATED STORIES

Share it