wayanad local

ഓരോ മണിക്കൂറിലും പോളിങ് ശതമാനം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം

കല്‍പ്പറ്റ: തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ച് രാവിലെ എട്ടു വരെ പോള്‍ ചെയ്ത വോട്ടിന്റെ ശതമാനവും തുടര്‍ന്ന് ഓരോ മണിക്കൂര്‍ കൂടുമ്പോഴും വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയുള്ള പോളിങ് ശതമാനവും തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നു ജില്ലാ കലക്ടര്‍മാര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതേ്യക നിര്‍ദേശം നല്‍കി.
അവസാന പോളിങ് ശതമാനം ഏഴിനു മുമ്പായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഫാക്‌സ്/ഇ-മെയില്‍ മുഖേന റിപോര്‍ട്ട് ചെയ്യാന്‍ പ്രതേ്യകം ശ്രദ്ധിക്കണം. ജില്ലാ/ബ്ലോക്ക്/ഗ്രാമപ്പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പില്‍ മൂന്നു വോട്ടുകള്‍ രേഖപ്പെടുത്താന്‍ വോട്ടര്‍മാര്‍ക്ക് അവകാശമുണ്ട്. അതിലേക്ക് സെറ്റ് ചെയ്ത ബാലറ്റ് യൂനിറ്റുകളില്‍ ഇതു പ്രിസൈഡിങ് ഓഫിസര്‍ ഉറപ്പാക്കണം.
ഏതെങ്കിലും തലത്തിലുള്ള വോട്ട് രേഖപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത വോട്ടറോട് അവസാന ബാലറ്റ് യൂനിറ്റിലെ എന്‍ഡ് ബട്ടണ്‍ അമര്‍ത്തി വോട്ടിങ് പ്രക്രിയ പൂര്‍ത്തിയാക്കാനും ആവശ്യപ്പെടണം. ഏതെങ്കിലും വാര്‍ഡില്‍ റീപോള്‍ വേണ്ടിവരികയാണെങ്കില്‍ ആറിനു നടത്തണമെന്നും നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it