Kollam Local

ഓയില്‍പാം എസ്‌റ്റേറ്റുകളിലെ തൊഴിലാളികള്‍ക്ക് ശമ്പള വര്‍ധനവ്



പത്തനാപുരം: ഓയില്‍പാം എസ്‌റ്റേറ്റുകളിലെ കോട്ടയം, ഇടുക്കി, കൊല്ലം തൊഴിലാളികള്‍ക്ക് ശമ്പള വര്‍ധനവ്. പിസികെയുടെ പരിധിയിലെ ഓയില്‍പാം തോട്ടങ്ങളിലെ തൊഴിലാളികള്‍ക്കും ശമ്പള വര്‍ധനവ് ലഭിക്കും. മുപ്പത് ശതമാനത്തോളമാണ് വര്‍ധനവ്. ദിവസവും തൊഴിലാളികള്‍ക്ക് 540 രൂപ വരെ ലഭിക്കും. ഇന്ത്യയില്‍ തോട്ടം മേഖലയില്‍ ഉയര്‍ന്ന വേതനം ലഭിക്കുന്നവരായി  ഓയില്‍പാം എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ മാറുകയാണ്. കൃഷി മന്ത്രി വി എസ് സുനില്‍കുമാറിന്റെ ചേംബറില്‍ വിവിധ തൊഴിലാളി യൂനിയന്‍ നേതാക്കളുമായും ഓയില്‍പാം അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ശമ്പള വര്‍ധനവ് തീരുമാനിച്ചത്. ഓയില്‍പാമില്‍ ശമ്പള പരിഷ്‌ക്കരണ കാലാവധി അവസാനിച്ചിട്ട് 22 മാസങ്ങളായി.  തൊഴിലാളികള്‍ക്ക് ഇക്കുറി ന്യൂ ഇയര്‍ ഗിഫ്റ്റ് ലഭ്യമാക്കിയിരുന്നില്ല. ന്യൂ ഇയര്‍ ഗിഫ്റ്റ് നല്‍കാനും യോഗത്തില്‍ തീരുമാനമായി. ഓയില്‍പാം തൊഴിലാളികള്‍ക്ക് മെയ് മാസത്തെ ശമ്പളത്തില്‍ ത്തന്നെ വര്‍ധനവ് ലഭിക്കും. മന്ത്രി വി എസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സിഐടിയു നേതാക്കളായ എസ് ജയമോഹന്‍, ജി ശ്രീധരന്‍പിള്ള, ജോണ്‍ ചെറിയാന്‍, എഐടിയുസി നേതാക്കളായ പി എസ് സുപാല്‍, സന്തോഷ് ഐ എന്‍ടിയുസി നേതാക്കളായ ഭാരതീപുരം ശശി, ചിത്രാംഗദന്‍, ഓയില്‍പാം ഇന്ത്യ ചെയര്‍മാന്‍ വിജയന്‍ കുനിശ്ശേരി, ലേബര്‍ കമ്മീഷണര്‍ ബിജു, എം എന്‍ നായര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it