ഓയിലില്‍ വഴുക്കിവീണ് ഇരുചക്ര യാത്രക്കാര്‍ക്കു പരിക്ക്
BY Sumeera SMR11 April 2016 5:48 AM GMT
Sumeera SMR11 April 2016 5:48 AM GMT
താമരശ്ശേരി: റോഡരികിലെ വൈദ്യുതി ട്രാന്‍സ്ഫോര്‍മര്‍ ബസ്സിടിച്ചു തകര്‍ന്നു. ഇതില്‍ നിന്നും ഒഴുകിയ ഓയിലില്‍ വഴുതി വീണു ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് പരിക്ക്.
പുതുപ്പാടി അടിവാരം ടൗണിലെ ട്രാന്‍സ് ഫോര്‍മറാണ് ഇന്നലെ രാത്രി ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ബസ്സിടിച്ചു ഭാഗികമായി തകര്‍ന്നത്. ഇടിയുടെ ആഘാതത്തില്‍ ട്രാന്‍സ്ഫോര്‍മറില്‍ നിന്നുള്ള ഓയില്‍ റോഡില്‍ പരന്നൊഴുകി. ഓയിലില്‍ വാഹനങ്ങള്‍ നിയന്ത്രണം വിട്ടു.
നിരവധിപേര്‍ റോഡില്‍ തെന്നി വീണതോടെ നാട്ടുകാര്‍ വെള്ളമൊഴിച്ചു ഓയില്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
മുക്കത്തുനിന്നും അഗ്നി ശമന വിഭാഗം എത്തി പരിശ്രമിച്ചെങ്കിലും വെള്ളം കൊണ്ടു റോഡിലെ വഴുവഴുപ്പ് നീക്കാന്‍ സാധിച്ചില്ല.
ഇതോടെ മണ്ണ് ശേഖരിച്ച് റോഡില്‍ വിതറി. പരിക്കേറ്റവരെ അടിവാരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്കി വിട്ടു.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT