Pathanamthitta local

ഓമല്ലൂരില്‍ വയല്‍ നികത്തല്‍ വ്യാപകം

പത്തനംതിട്ട: ഓമല്ലൂരിലെ അവസാന നെല്‍കൃഷി മേഖലയായ മുണ്ടകന്‍ പാടം നികത്താന്‍ തുടങ്ങി. വാരം കോരുക എന്ന രീതിയിലാണ് പാടത്ത് ചിലര്‍ മണ്ണ് കൂട്ടാന്‍ തുടങ്ങിയത്. ഇതോടെ അവശേഷിക്കുന്ന ഇടത്ത് ഇക്കുറി കൃഷി ഇറക്കാന്‍ പറ്റുമോ എന്ന ആശങ്ക ഉയര്‍ന്നു. 25 വര്‍ഷം മുമ്പ് നെല്‍കൃഷി ഉപേക്ഷിച്ച പാടത്ത് അഞ്ച് വര്‍ഷം മുമ്പാണ് വീണ്ടും പണി തുടങ്ങിയത്.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ കൂട്ടുകൃഷിയും ഇവിടെ നടത്തിയിരുന്നു. അതിന് ശേഷം കൃഷിക്കാര്‍ സ്വന്തം നിലയില്‍ കൃഷി നടത്തിവരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് ഒരു കൃഷിക്കാരന്‍ പോത്തിനെ കൊണ്ട് ഉഴുത് വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. തനിമയുള്ള കൃഷി രീതികളിലേക്ക് പോവുന്നതിന് അഭിനന്ദനങ്ങളും ലഭിച്ചിരുന്നു.ഇപ്പോള്‍ മണ്ണിടുന്ന പ്രദേശം മൂടിപ്പോവുന്നതോടെ ഉള്ളിലുള്ള ഇടങ്ങളിലേക്ക് വെള്ളം എത്തുന്നതിന് തടസ്സമാവും. ഓമല്ലൂര്‍ ഇപ്പോള്‍ തന്നെ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
Next Story

RELATED STORIES

Share it