Flash News

ഓമനയല്ല, മരിച്ചത് മെര്‍ളിനെന്ന് പോലിസ്

ഓമനയല്ല, മരിച്ചത് മെര്‍ളിനെന്ന് പോലിസ്
X


തളിപ്പറമ്പ്: മലേസ്യയില്‍ കെട്ടിടത്തിനു മുകളില്‍ നിന്നു ദുരൂഹസാഹചര്യത്തില്‍ വീണു മരിച്ച മലയാളി യുവതി പയ്യന്നൂരിലെ വിവാദ വനിതാ ഡോക്്ടര്‍ ഓമനയല്ലെന്നു പോലിസ്. മരണപ്പെട്ടത് തിരുവന്തപുരം വള്ളക്കടവ് സ്വദേശി മെര്‍ളിന്‍ റൂബിയാണെന്നു സ്ഥിരീകരിച്ചതായി പോലിസ് അറിയിച്ചു. മരണപ്പെട്ടത് വര്‍ഷങ്ങള്‍ക്കു മുമ്പ് കാമുകനും കരാറുകാരനുമായ കെ എം മുരളീധരനെ കൊന്ന് വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കി തള്ളിയ ഡോ. ഓമനയാണെന്നു സംശയമുയര്‍ന്നിരുന്നു. പോലിസ് സ്ഥിരീകരണത്തോടെ അനിശ്ചിതത്വത്തിനു വിരാമമായി.
തിരുവനന്തപുരം വലിയതുറ വള്ളക്കടവിലെ ടിസി നമ്പര്‍ 45/469 പുന്നവിളാകം പുരയിടത്തില്‍ എല്‍ജിസന്റെയും റൂബിയുടെയും മകള്‍ മെര്‍ളിന്‍ റൂബി(37)യാണ് മരിച്ചതെന്നത്്് സംബന്ധിച്ച തിരുവനന്തപുരം ഡിസിആര്‍ബിഐ അസി. പോലിസ് കമ്മീഷണറുടെ സന്ദേശം തളിപ്പറമ്പ് ഡിവൈഎസ്പിക്കു ലഭിച്ചു. മലേസ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിലെ പ്രധാന റസിഡന്‍ഷ്യല്‍ ഏരിയകളിലൊന്നായ സുബാങ് ജായസേലങ്കോറിലെ ഒരു കെട്ടിടത്തില്‍ നിന്ന് വീണ് സെപ്തംബര്‍ 29നാണ് മെര്‍ളിന്‍ മരിച്ചത്.

മലേസ്യയിലെ പ്രാദേശിക മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ച വിവരം ഇന്ത്യന്‍ ഹൈക്കമീഷണറേറ്റിലെ തൊഴിലാളി വിഭാഗം അറ്റാഷെ രാമകൃഷ്ണനാണ് പുറംലോകത്തെ അറിയിച്ചത്. ഒക്ടോബര്‍ 18ന് മരിച്ചത് മെര്‍ളിനാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഉറ്റവരെത്തി മൃതദേഹം ഏറ്റുവാങ്ങിയത്. മലേഷ്യന്‍ പോലിസ് ഈ വിവരം ഇന്ത്യന്‍ ഹൈക്കമീഷണറേറ്റിനെ അറിയിക്കുന്നതിലുണ്ടായ സാങ്കേതിക പിഴവുമൂലം പരസ്യം പുന:പ്രസിദ്ധീകരിച്ചതാണ് സംശയങ്ങള്‍ക്കിടയാക്കിയത്.

അതോടെ പരസ്യത്തിലെയും ഓമനയുടെയും മുഖങ്ങള്‍ തമ്മില്‍ സാമ്യമുള്ളതിനാല്‍ പരിശോധിക്കണമെന്ന നാഷനല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ നിര്‍ദേശവും വന്‍ വാര്‍ത്താപ്രാധാന്യം നേടാനിടയാക്കി. 1996 ജൂലൈ 11നു ഊട്ടി പോലിസ് 306/96 ആയി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഓമനയെ അറസ്റ്റ് ചെയ്യുകയും 1998 ജൂലൈ 15ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. 2001 ജനുവരി 11ന് ജാമ്യത്തിലിറങ്ങിയ ശേഷം ഓമന മുങ്ങുകയായിരുന്നു.
Next Story

RELATED STORIES

Share it