Pathanamthitta local

ഓഫിസ് സമയത്ത് പഞ്ചായത്ത് ജീവനക്കാര്‍ കൂട്ടത്തോടെ കല്യാണപ്പന്തലില്‍



പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍ കൂട്ടത്തോടെ കല്യാണത്തിന് പോയതോടെ പൊതുജനം വലഞ്ഞു. ഓഫിസിലെ മുന്‍ ജീവനക്കാരിയുടെ സഹോദരന്റെ വിവാഹത്തിനാണ് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ ചങ്ങനാശ്ശേരിയിലേക്ക് പോയത്. വൈകീട്ട് മൂന്നോടെയാണ് ജീവനക്കാര്‍ മടങ്ങിയെത്തിയത്. ഈ സമയം ഓഫിസില്‍ മൂന്ന് ജീവനക്കാര്‍ മാത്രമാണ്  ഉണ്ടായിരുന്നത്. ഓഫിസിലെത്തുന്നവരുടെ കൈയ്യില്‍ നിന്ന് അപേക്ഷകളും മറ്റും വാങ്ങി രശീതി നല്‍കി മടക്കി അയയ്ക്കുകയായിരുന്നു. പത്തിലധികം ജീവനക്കാരാണ്  കൂട്ടത്തോടെ വിവാഹത്തിന് പങ്കെടുക്കാന്‍ പോയത്. ഓഫിസിലെ സെക്രട്ടറി  അടക്കമുള്ളവര്‍ സ്ഥലത്തില്ലാതെ വന്നതോടെ  അടിയന്തര ഫയലുകള്‍ നീക്കാന്‍ കഴിഞ്ഞിട്ടില്ല.ഉദ്യോഗസ്ഥര്‍ക്ക് വിവാഹത്തിന് മറ്റും പോകേണ്ടിവന്നാല്‍ അതിന് അനുമതി വാങ്ങുകയോ, അവധി എടുക്കുകയോ വേണം എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ പോയത്. ഇതിനായി  പഞ്ചായത്ത് വാഹനവും ഉപയോഗിച്ചു.
Next Story

RELATED STORIES

Share it