ഓഫിസ് നിര്‍മാണ അഴിമതി: മമ്മി സെഞ്ച്വറി രാജിവച്ചു

കൊച്ചി: സെഞ്ച്വറി വിഷന്‍ ഉടമ മമ്മി സെഞ്ച്വറി കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിര്‍വാഹകസമിതി അംഗത്വം രാജിവച്ചു. ഓഫിസ് നിര്‍മാണത്തില്‍ അഴിമതി നടന്നതായി അന്വേഷണസമിതി കണ്ടെത്തിയിട്ടും ഇതേക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ജനറല്‍ ബോഡി വിളിക്കാത്തതിലും ഭരണസമിതിയിലേക്ക് പുതിയ തിരഞ്ഞെടുപ്പു നടത്താത്തതിലും പ്രതിഷേധിച്ചാണ് രാജിവയ്ക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജനുവരി 25ന് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ അഴിമതി ആരോപണം ഉന്നയിച്ചതോടെയാണ് മൂന്നംഗ അന്വേഷണസമിതിയെ നിയോഗിച്ചത്. 90 ലക്ഷം രൂപയുടെ നിര്‍മാണം മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ എന്നാണ് സമിതി കണ്ടെത്തിയത്. എന്നാല്‍ അസോസിയേഷന്‍ ഫണ്ടില്‍നിന്ന് ഇതിനകം 1.49 കോടി കരാറുകാര്‍ക്ക് നല്‍കിയിട്ടുണ്ട്. കെട്ടിട നിര്‍മാണം സംബന്ധിച്ച കണക്കുകളും രേഖകളും ജനറല്‍ ബോഡി നിയോഗിച്ച സമിതിക്ക് മുമ്പാകെ ഭാരവാഹികള്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it