thrissur local

ഓപറേഷന് പരിധിയില്ല: ശ്രവണ-സംസാര ശേഷിതിരിച്ച് കിട്ടിയത് 640 കുട്ടികള്‍ക്ക്-മുഖ്യമന്ത്രി

തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ശ്രുതിതരംഗം പദ്ധതി വഴി 640 കുട്ടികള്‍ക്ക് കേള്‍വിയും സംസാരശേഷിയും ലഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.ബുധനാഴ്ചത്തെ കണക്കാണിത്.100 കുട്ടികള്‍ക്കായിരുന്നു പദ്ധതി പ്രകാരം ഓപ്പറേഷന്‍ നിജപ്പെടുത്തിയിരുന്നത്.എന്നാല്‍ ഓപ്പറേഷന്‍ വഴി സംസാരവും കേള്‍വിയും തിരിച്ച് കിട്ടിയ കുട്ടികളുടെ സംഗമം തിരുവനന്തപുരത്ത് നടത്തിയപ്പോള്‍ അവിടെ കണ്ട വികാരപരമായ രംഗങ്ങളാണ് 100 എന്ന പരിധി എടുത്ത് കളയാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പറഞ്ഞു. ഒഴിഞ്ഞ് മാറാതെ പ്രശ്‌നങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിചെന്ന് ജനങ്ങള്‍ക്ക് ഉപകാരം ചെയ്യുന്ന നയമാണ് യു ഡി എഫിന്.കോടതി വിധി, കേന്ദ്ര സഹായം , പണമില്ലായ്മ തുടങ്ങിയ മുടനന്തന്‍ ന്യായങ്ങളാണ് എല്‍ ഡി എഫ് ഭരണകാലത്ത് നിരത്തിയിരുന്നത്.എന്നാല്‍ യു ഡി എഫ് അതൊന്നും നോക്കിയില്ല. ഡിസിസി പ്രസിഡണ്ട് പി എ മാധവന്‍ എംഎല്‍എ യു ഡി എഫ് ജില്ല ചെയര്‍മാന്‍ ജോസഫ് ചാലിശേരി എന്നിവര്‍ മുഖ്യമന്ത്രിയെ അനുഗമിച്ചു.കരുമത്ര, കണിമംഗലം വട്ടപ്പിന്നി,പുതുക്കാട് കൊരട്ടി ഇരിങ്ങാലക്കുട , കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍, കൂര്‍ക്കഞ്ചേരി എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്.
Next Story

RELATED STORIES

Share it