malappuram local

ഓപറേഷന്‍ റെയിന്‍ബോ: വാഹന പരിശോധന ഇന്നു തുടങ്ങും

മലപ്പുറം: മഴക്കാല റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് പോലിസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടത്തുന്ന 'ഓപ്പറേഷന്‍ റെയിന്‍ബോ' ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഇന്നു മുതല്‍ ജില്ലയില്‍ വാഹന പരിശോധന നടത്തും. വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിച്ച് ഗതാഗത യോഗ്യമാണെന്ന് ഉറപ്പുവരുത്തുമെന്ന് ജില്ലാ പോലിസ് മേധിവി അറിയിച്ചു.
വൈപ്പര്‍, ടൈല്‍ ലാംപ്, ടയറുകള്‍ എന്നിവ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കും. അല്ലാത്ത വാഹനങ്ങള്‍ ജൂണ്‍ ഏഴിനകം പ്രവര്‍ത്തനക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കും. ഹെല്‍മറ്റ് ധരിക്കാതെയും ലൈസന്‍സില്ലാതെയും മദ്യപിച്ചും അപകടകരമായ രീതിയിലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും മോട്ടോര്‍ സൈക്കിളില്‍ രണ്ടില്‍ കൂടുതല്‍ ആളുകളെ കയറ്റി വാഹനം ഓടിക്കുന്നവര്‍ക്കും ഉടമസ്ഥര്‍ക്കും എടപ്പാളിലുള്ള ഐഡിടിആര്‍ കേന്ദ്രത്തില്‍ ഒരു ദിവസത്തെ പരിശീലനം നല്‍കും. സ്‌കൂള്‍ ബസുകളുടെ കാര്യത്തില്‍ ഫിറ്റ്‌നസ് സംബന്ധമായും ഡ്രൈവര്‍, ആയ എന്നിവരെ നിയമിക്കുന്ന കാര്യത്തിലും നിലവിലുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും.
എല്ലാ സ്‌കൂളുകളിലും ജാഗ്രതാ സമിതികള്‍ രൂപവത്കരിച്ച് അതിന്റെ കീഴില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. സ്‌കൂള്‍ മാനെജര്‍, പി—ടിഎ പ്രതിനിധികള്‍, ഡ്രൈവര്‍, മാനെജ്‌മെന്റ് പ്രതിനിധികള്‍ എന്നിവര്‍ക്ക് ബോധവര്‍ക്കരണ ക്ലാസുകള്‍ നല്‍കും. സ്‌കൂള്‍ കുട്ടികളെ കൊണ്ടു പോവുന്നതിനുപയോഗിക്കുന്ന മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കും. പഞ്ചായത്ത്, നഗരസഭാ അധികൃതരുമായി ബന്ധപ്പെട്ട് കെപി ആക്ട് 72 വകുപ്പ് പ്രകാരമുള്ള ട്രാഫിക് റെഗുലേഷന്‍ കമ്മിറ്റികള്‍ രൂപവല്‍കരിച്ച് പഞ്ചായത്ത്, നഗരസഭാ തലത്തില്‍ അപകട പരിഹാര മാര്‍ഗങ്ങള്‍ അവലംബിക്കും. 18 വയസിനു താഴെയുള്ള കുട്ടികള്‍ വാഹനങ്ങള്‍ ഓടിക്കുന്നത് തടയുന്നതിനായി ഉടമകള്‍ക്കും കുട്ടികളുടെ രക്ഷിതാക്കള്‍ക്കും ഐഡിടിആ ര്‍ കേന്ദ്രത്തില്‍ ഒരു ദിവസത്തെ പഠനക്ലാസ് നല്‍കും. പരിശോധനയില്‍ ഗതാഗതയോഗ്യമാണെന്ന് ഉറപ്പു വരുത്തിയ വാഹനങ്ങളില്‍ ചെക്ക്സ്ലിപ്പ് പതിക്കും.
Next Story

RELATED STORIES

Share it