Idukki local

ഓപറേഷന്‍ ഒളിംപിയ പദ്ധതി; സൈക്ലിസ്റ്റുകളെ തിരഞ്ഞെടുക്കുന്നു



തൊടുപുഴ: കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന, സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ഓപറേഷന്‍ ഒളിംപിയ 2020, 2024, 2028 ലേക്കുള്ള സൈക്ലിസ്റ്റുകളുടെ സെലക്ഷന്‍ ട്രയല്‍സ് 15ന് രാവിലെ 8 മണിക്ക് കട്ടപ്പന സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ ഗ്രൗണ്ടി ല്‍ നടത്തുന്നു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദഗ്ധ പരിശീലകരും അത്യാധൂനിക പരിശീലന സൗകര്യങ്ങളും ഉള്‍പ്പെടുന്ന ദീര്‍ഘകാല പരിശീലന പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.2001നും 2005നും മധ്യേ ജനിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഈ ടാലന്റ് ഹണ്ട് എഫിഷ്യന്‍സി ടെസ്റ്റില്‍ പങ്കെടുക്കാം. താല്പര്യമുള്ളവര്‍ അപേക്ഷഫാറം, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, സ്‌പോര്‍ട്‌സ് യൂനിഫോം എന്നിവയുമായി രാവിലെ 8 മണിക്ക് കട്ടപ്പന സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചേരണം.വെര്‍ട്ടിക്കല്‍ ജംബ്, ബ്രോഡ് ജംബ്, 800 മീറ്റര്‍ ഓട്ടം (ആണ്‍കുട്ടികള്‍ക്ക്), 400 മീറ്റര്‍ ഓട്ടം (പെണ്‍കുട്ടികള്‍ക്ക്), 50 മീറ്റര്‍ ഓട്ടം എന്നിവയാണ് ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇനങ്ങള്‍. കുട്ടികളുടെ ഉയരത്തിന് മുന്‍ഗണന നല്‍കുമെന്ന്  സൈക്ലിങ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന മൗണ്ടന്‍ സൈക്ലിങ് ചാംപ്യന്‍ഷിപ്പ് ജൂലൈ അവസാന വാരം വണ്ടന്‍മേട് പഞ്ചായത്തിലെ ചേറ്റുകഴിയിലാണ് നടത്തുന്നത്. ഇതിനു മുന്നോടിയായി ജില്ലാ ചാംപ്യന്‍ഷിപ്പും നടത്തുന്നുണ്ട്. കഴിഞ്ഞ രണ്ട് മാസമായി  പരിശീലന പരിപാടികള്‍ തൊടുപുഴയിലും ചേറ്റുകുഴിയിലും നടന്നുവരികയാണ്. താല്പര്യമുള്ളവര്‍ക്ക് ഇനിയും പങ്കെടുക്കാം. സംസ്ഥാന സൈക്ലിങ് കോച്ച് മെബിന്‍ ബിനോയിയും അന്തര്‍ദേശീയ സൈക്ലിംഗ് താരം കെസിയ വര്‍ഗീസും ദേശീയ സൈക്ലിംഗ് താരം ആതിര മോഹനും  പരിശീലനത്തിന് നേതൃത്വം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9895087992, 9539 011550, 9447753482.എന്‍ രവീന്ദ്രന്‍, (എക്‌സി.മെംബര്‍ കേരള സൈക്ലിങ് അസോസിയേഷന്‍), ഷെല്‍ബിന്‍ ജോസ്, (പ്രസിഡന്റ്, ജില്ലാ സൈക്ലിങ് അസോസിയേഷന്‍)എ പി മുഹമ്മദ്ബഷീര്‍, (സെക്രട്ടറി, ജില്ലാ സൈക്ലിങ് അസോസിയേഷന്‍) വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it