thiruvananthapuram local

ഓപറേഷന്‍ അനന്ത എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ഉപവാസം

തിരുവനന്തപുരം: ഓപ്പറേഷന്‍ അനന്ത എത്രയും വേഗം തീര്‍ക്കണമെന്നാവശ്യപ്പെട്ട് മുന്‍മന്ത്രി വി സുരേന്ദ്രന്‍പിള്ളയുടെ നേതൃത്വത്തില്‍ ഉപവാസസമരം നടത്തി.
കിഴക്കേക്കോട്ട ഇ കെ നയനാര്‍ പാര്‍ക്കില്‍ നടന്ന ഉപവാസം പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സമരം നഗരവാസികളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ഏറ്റവും ഗുരുതരമായ ഒരു പ്രശ്‌നം മുന്‍നിര്‍ത്തിയുള്ളതാണെന്ന് വി എസ് പറഞ്ഞു.
ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നു പറഞ്ഞാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ 30 കോടി ചെലവഴിച്ച് ഓപ്പറേഷന്‍ അനന്ത ആരംഭിച്ചത്. ഇപ്പോള്‍ മാസം പതിനൊന്നു കഴിഞ്ഞു.
24 കോടി ചെലവഴിച്ചുകഴിഞ്ഞു എന്നും പറയുന്നുണ്ട്. നഗരത്തില്‍ പലയിടങ്ങളിലായി 37 സ്ഥലങ്ങളില്‍ റോഡുകളും തോടുകളും പൊട്ടിച്ചും കുഴിച്ചും ഇട്ടിരിക്കുകയാണ്. ഒരിടത്തും പണി പൂര്‍ത്തിയാക്കിയിട്ടില്ല.
ഇതുവഴിയുണ്ടായ അപകടങ്ങളില്‍പ്പെട്ട് ഏഴു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടും സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നും വിഎസ് കുറ്റപ്പെടുത്തി.
സമരത്തിന്റെ സന്ദേശം മനസ്സിലാക്കി ഓപ്പറേഷന്‍ അനന്ത ജനങ്ങള്‍ക്ക് വിശ്വാസയോഗ്യമായ രീതിയില്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരും അതിനു നേതൃത്വം നല്‍കുന്ന ചീഫ് സെക്രട്ടറിയും തയ്യാറാകണമെന്ന് വിഎസ് പറഞ്ഞു. ഉദ്ഘാടചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, സി ദിവാകരന്‍, കൗണ്‍സിലര്‍ അഡ്വ. സതീഷ് കുമാര്‍ സംസാരിച്ചു. ഉപവാസസമരം വൈകിട്ടു മുന്‍ മന്ത്രി സിദിവാകരന്‍ നാരങ്ങാനീര് നല്‍കി അവസാനിപ്പിച്ചു.
Next Story

RELATED STORIES

Share it