ഓപണിങില്‍ റെക്കോഡ്; ഇംഗ്ലണ്ടിന് ഉജ്ജ്വല ജയം

ബര്‍മിങ്ഹാം: ഓപണിങ് കൂട്ടുകെട്ട് പുതിയ റെക്കോഡ് കുറിച്ചപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരായ ര ണ്ടാം ഏകദിന ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനു 10 വിക്കറ്റിന്റെ ആധികാരിക ജയം.
ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 254 റണ്‍സെടുത്തു. ഉപുല്‍ തരംഗ (53*), ദിനേഷ് ചാണ്ഡിമല്‍ (52) തിളങ്ങി.
മറുപടിയില്‍ ഓപണര്‍മാരായ അലെക്‌സ് ഹെയ്ല്‍സും (133*) ജാസണ്‍ റോയിയും (112*) സെഞ്ച്വറി അടിച്ചെടുത്തതോടെ 34.1 ഓവറില്‍ ഇംഗ്ലണ്ട് അനായാസം ലക്ഷ്യത്തിലെത്തി. 256 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ഇരുവരും നേടിയത്. ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവുമുയര്‍ന്ന ഓപണിങ് കൂട്ടുകെട്ടാണിത്. 2010ല്‍ ഇംഗ്ലണ്ടിനായി ആ ന്‍ഡ്രു സ്‌ട്രോസ്- ജൊനാതന്‍ ട്രോട്ട് ജോടി സ്ഥാപിച്ച 250 റണ്‍സെന്ന റെക്കോഡാണ് ഇവര്‍ മറികടന്നത്.
Next Story

RELATED STORIES

Share it