ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് മാനേജ്‌മെന്റ് സിസ്റ്റം ദേവജാലികാ നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങള്‍ സുതാര്യവും നിയമാനുസൃതവുമായി നിര്‍വഹിക്കുന്നതിന് തയ്യാറാക്കിയ ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് മാനേജ്‌മെന്റ് സിസ്റ്റം ദേവജാലികയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നാളെ വൈകീട്ട് 3.—30ന് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍, ഓവര്‍സിയര്‍ തസ്തികകളുടെ വിജ്ഞാപനം മുഖ്യമന്ത്രി ഓണ്‍ലൈനിലൂടെ പ്രസിദ്ധപ്പെടുത്തും. ഓണ്‍ലൈന്‍ സംവിധാനമുപയോഗിച്ച് രജിസ്‌ട്രേഷന്‍ മുതല്‍ അഭിമുഖം വരെയുള്ള നടപടിക്രമങ്ങള്‍ നടപ്പാക്കാനാവും. ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷയും അഭിമുഖവും സംബന്ധിച്ച വിവരങ്ങള്‍ എസ്എംഎസ് ആയി നല്‍കാനും കഴിയും. ഉദ്യോഗാര്‍ഥികള്‍ ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ംംം.സറൃയ.സലൃമഹമ.ഴീ്.ശി വഴി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തണം. ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്ത് ബന്ധപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥിക്ക് യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തശേഷം അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി ഫീസടയ്ക്കാനുള്ള പേ—മെന്റ് ഗേറ്റ്‌വേ സംവിധാനവുമുണ്ട്. ദേവസ്വം ബോര്‍ഡുകളില്‍ നിലവിലുള്ള ആയിരത്തിലേറെ ഒഴിവുകളില്‍ സംവരണ ചട്ടങ്ങള്‍ പാലിച്ച് നിയമനം നടത്തുമെന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.— എം രാജഗോപാലന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ ഒഴിവുകള്‍ സംവരണ ചട്ടങ്ങള്‍ പാലിച്ച് നികത്താന്‍ നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ബോര്‍ഡ് അംഗങ്ങളായ ജി എസ് ഷൈലാമണി, പി സി രവീന്ദ്രനാഥന്‍, ബോര്‍ഡ് സെക്രട്ടറി ആര്‍ ഉണ്ണികൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it