Flash News

ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം പിടിയില്‍

തിരുവനന്തപുരം: എസ് കോര്‍ട്ട് സര്‍വ്വീസെന്ന പേരില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിവന്ന പന്ത്രണ്ടംഗ സംഘം പിടിയിലായി.  അഞ്ച് സ്ത്രീകളും ഏഴ് ഏജന്റുമാരുമാണ് െ്രെകംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്. െ്രെകംബ്രാഞ്ച് എ.ഡി.ജി.പി അനന്തകൃഷ്ണന്റെ നിര്‍ദേശപ്രകാരം ഐ.ജി ശ്രീജിത്തും സംഘമാണ് ഇവരെ പിടികൂടിയത്.
വെബ്‌സൈറ്റുകള്‍ വഴിയാണ് ഇവര്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. സൈബര്‍ പൊലീസിന്റെ സഹായത്തോടെ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്ന പോലിസ് അഞ്ച് തെക്കന്‍ ജില്ലകളില്‍ റെയ്ഡ് നടത്തിയാണ്  അറസ്റ്റ്്‌ചെയ്തത്. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ഇവരെ പോലീസ് ചോദ്യം ചെയ്്തുവരികയാണ്.
Next Story

RELATED STORIES

Share it