Flash News

ഓണ്‍ലൈന്‍ പെണ്‍വാണിഭം; രാഹുല്‍പശുപാലന്‍ ഉള്‍പ്പെടെ എട്ടുപേര്‍ പൊലിസ് കസ്റ്റഡിയില്‍

ഓണ്‍ലൈന്‍ പെണ്‍വാണിഭം; രാഹുല്‍പശുപാലന്‍ ഉള്‍പ്പെടെ എട്ടുപേര്‍ പൊലിസ് കസ്റ്റഡിയില്‍
X


rahul-pashupalan



കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയെന്നാരോപിച്ച് രാഹുല്‍പശുപാലന്‍ ഉള്‍പ്പെടെ എട്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. രാഹുല്‍പശുപാലന്റെ ഭാര്യയും പ്രമുഖ മോഡലുമായ രശ്മി നായര്‍,കാസര്‍കോട് സ്വദേശി അക്ബര്‍ എന്നിവരെ കൂടാതെ അന്യസംസ്ഥാനക്കാരായ മൂന്ന് യുവതികളും കസ്റ്റഡിയിലാണ്. ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നാണ് പോലിസ് പറയുന്നത്.

മലപ്പുറം,കൊച്ചി,തൃശൂര്‍,പാലക്കാട്, എറണാകുളം എന്നീ ജില്ലകളിലാണ് സംസ്ഥാന സൈബര്‍സെല്‍ 'ഓപ്പറേഷന്‍ ഡാഡി' എന്ന പേരില്‍ പരിശോധന നടത്തിയത്. ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് രാഹുല്‍പശുപാലനും രശ്മി നായരും അറസ്റ്റിലായത്. കുട്ടികളുടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് ലൈംഗികപരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്ന കൊച്ചുസുന്ദരിയെന്ന പേരിലുള്ള ഫേസ്ബുക്ക് പേജ് കുറച്ചുനാളായി സൈബര്‍സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു. ഈ ഗ്രൂപ്പിലൂടെ ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തുന്നതായും പോലിസ് ആരോപിച്ചു.രാഹുല്‍പശുപാലനും,രശ്മി നായരും കിസ് ഓഫ് ലൗ പ്രവര്‍ത്തകരാണ്.
Next Story

RELATED STORIES

Share it