ഓണ്‍ലൈന്‍ പെണ്‍വാണിഭം; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
BY Sumeera SMR23 Nov 2015 3:35 AM GMT
Sumeera SMR23 Nov 2015 3:35 AM GMT
തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. രണ്ടു ഘട്ടങ്ങളിലായി പിടിയിലായ 11 പേരെയും ഇന്ന് ഹാജരാക്കണമെന്ന് കോടതി കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. ഇവരെ കസ്റ്റഡിയില്‍ വേണമെന്ന് ക്രൈംബ്രാഞ്ചും ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളെ മാതാപിതാക്കള്‍ക്കൊപ്പം പോവാന്‍ അനുവദിക്കണമെന്ന പീഡനത്തിനിരയായ രണ്ടു പെണ്‍കുട്ടികളുടെ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
ചുംബന സമരത്തില്‍ പങ്കാളികളായ രാഹുല്‍ പശുപാലന്, ഭാര്യ രശ്മി ആര് നായര്‍ എന്നിവരടക്കമുള്ള പ്രതികളെ കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വേണമെന്ന് കഴിഞ്ഞ ദിവസമാണ് പോലിസ് കോടതിയില്‍ ആവശ്യപ്പെട്ടത്.
ഇതുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ അറസ്റ്റിലായ അഞ്ചു പ്രതികളെയും പോലിസ് കസ്റ്റഡിയിലാവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കേസിലെ പ്രധാനിയെന്ന് പോലിസ് പറയുന്ന കൊച്ചി സ്വദേശി ജോഷി എന്ന അച്ചായന്, അറസ്റ്റ് ശ്രമത്തിനിടെ പോലിസുകാരനെ അപായപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിച്ച മുബീന, വന്ദന എന്നിവരെയൊന്നും പിടികൂടാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയശേഷം കൂടുതല്‍ തെളിവെടുപ്പിനായി ബംഗളൂരു പോലിസ് കേരളത്തിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Next Story
RELATED STORIES
ഫാത്തിമ തസ്കിയയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
20 April 2024 6:31 AM GMTപൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ആര്‍എസ്എസ് സംഘടന|THEJAS NEWS
5 April 2024 9:56 AM GMTഈരാറ്റുപേട്ട സ്കൂൾ സംഭവത്തിലെ സത്യമെന്ത്; പ്രതികരണവുമായി നാട്ടുകാർ
4 March 2024 6:44 AM GMTകോണ്‍ഗ്രസിനെ കൈവിട്ട് ഹിന്ദി ഹൃദയഭൂമി
3 Dec 2023 11:34 AM GMTഅതിരുകടന്ന രാഷ്ട്രീയ കോമാളിത്തം
15 Nov 2023 12:08 PM GMTആശുപത്രിക്ക് ബോംബിട്ടതാര്...?; തെളിവുകള്‍ നിരത്തി യുഎസ് ആയുധ വിദഗ്ധന്‍
20 Oct 2023 1:01 PM GMT