malappuram local

ഓണ്‍ലൈന്‍ നികുതി വില്ലേജ് ഓഫിസുകളില്‍ തന്നെ സ്വീകരിക്കണമെന്ന് നിര്‍ദേശം

കാളികാവ്: ഓണ്‍ലൈന്‍ ഇ-പേമെന്റ് വസ്തു നികുതി അതത് വില്ലേജ് ഓഫിസുകളില്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം. ലാന്റ് റവന്യു കമ്മീഷണറാണ് ഉത്തരവിറക്കിയിട്ടുള്ളത്. വില്ലേജിലെത്തുന്ന നികുതിദായകരെ അക്ഷയ കേന്ദ്രങ്ങളിലേക്കും മറ്റു ഇ-സേവന കേന്ദ്രങ്ങളിലേക്കും നിര്‍ബന്ധപൂര്‍വം പറഞ്ഞയക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഓണ്‍ലൈന്‍ പോക്കുവരവ് നടപ്പാക്കിയ എല്ലാ വില്ലേജുകളിലും ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. അതത് ഒഫിസില്‍ കരം സ്വീകരിച്ച് രസീത് നല്‍കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അക്ഷയ കേന്ദ്രങ്ങളിലും മറ്റു ഇ-സേവന കേന്ദ്രങ്ങളിലും നികുതിയടക്കാന്‍ സൗകര്യമുണ്ടെങ്കിലും ഇതിനുള്ള അനുമതി ആര്‍ക്കും നല്‍കിയിട്ടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. വില്ലേജ് ഓഫിസിലെത്തി കരമടക്കാന്‍ കഴിയാതെ തിരിച്ചുപോരേണ്ടി വന്നാല്‍ മേലധികാരികള്‍ക്ക് പരാതി നല്‍കാവുന്നതാണ്.
Next Story

RELATED STORIES

Share it