ഓണ്‍ലൈന്‍ തട്ടിപ്പ്: കാമറൂണ്‍ സ്വദേശി അറസ്റ്റില്‍

കൊല്ലം: ഓണ്‍ലൈന്‍ ലോട്ടറിയിലൂടെ കോടിക്കണക്കിന് അമേരിക്കന്‍ ഡോളര്‍ ലഭിച്ചുവെന്നു പറഞ്ഞ് ഓണ്‍ലൈന്‍ മുഖേന വ്യാജ സന്ദേശങ്ങള്‍ അയച്ച് നിരവധിയാളുകളെ കബളിപ്പിച്ച കാമറൂണ്‍ സ്വദേശി പോലിസ് പിടിയില്‍. കേരളത്തിന് അകത്തും പുറത്തുമായി നിരവധിയാളുകളില്‍ നിന്ന് 30 കോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന സൂത്രധാരനായ കാമറൂണ്‍ പൗരന്‍ ചോയി തോംസണെ(45) ആണ് ഡല്‍ഹിയില്‍ വച്ച് പോലിസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിയില്‍ നിന്നും ഇത്തരത്തില്‍ തട്ടിപ്പ് നടത്തി പണം കൈപ്പറ്റുന്നതിനിടെയാണ് ഡല്‍ഹി നിസാമുദ്ദീനിലുള്ള ഒരു ഹോട്ടലില്‍ നിന്നു പ്രതി പിടിയിലാവുന്നത്. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ ഫസലുദ്ദീന്‍ എന്നയാളുടെ 15 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ അഞ്ചാലുംമൂട് പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഇപ്പോള്‍ ഈ കേസ് അന്വേഷിക്കുന്നത് കൊല്ലം സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് പോലിസ് കമ്മീഷണറായ എ അശോകന്‍ ആണ്.
ഈ കേസിലെ ഒന്നാം പ്രതിയായ മുഹമ്മദ് ഷെരീഫിനെ കോഴിക്കോട് നിന്നും മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്്.
Next Story

RELATED STORIES

Share it