Flash News

ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കെതിരേ ജാഗ്രത വേണം : ഡിജിപി



തിരുവനന്തപുരം: എടിഎം കാര്‍ഡ് വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോര്‍ത്തി പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ഇത്തരം സംഘങ്ങളുടെ തട്ടിപ്പിനിരയാവുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.   ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് നേരത്തേ നല്‍കിയിരുന്നെങ്കിലും ഇപ്പോഴും പലരും ഈ തട്ടിപ്പിനിരയാവുന്നു. ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യാനും മറ്റുപല ബാങ്കിങ് സേവനങ്ങള്‍ക്കുമെന്ന പേരില്‍ എടിഎം കാര്‍ഡ് വിവരങ്ങള്‍, ഒറ്റത്തവണ പാസ്‌വേര്‍ഡ് (ഒടിപി) എന്നിവ ചോര്‍ത്തിയെടുത്തു പണം തട്ടുന്നതാണ് ഇവരുടെ രീതി. ഓണ്‍ലൈനായി പണം കൈമാറുമ്പോള്‍ അക്കൗണ്ട് ഉടമയാണോ പണം കൈമാറുന്നതെന്ന് ഉറപ്പാക്കാനായി ബാങ്കുകള്‍ ഓടിപി നമ്പര്‍ അയക്കാറുണ്ട്.  ബാങ്കില്‍ നിന്നാണെന്ന വ്യാജേന തട്ടിപ്പുകാര്‍ ഉപഭോക്താവിനെ വിളിച്ച് ഈ ഒടിപി നമ്പര്‍ മനസ്സിലാക്കുന്നതോടെ അക്കൗണ്ടില്‍ നിന്നു പണം ചോര്‍ത്തപ്പെടുന്നു.  ഇത്തരം തട്ടിപ്പുകള്‍ക്ക് നിരവധി പേര്‍ നമ്മുടെ നാട്ടിലും വിധേയരാവുന്നുണ്ട്. ഏതു സാഹചര്യത്തിലും ഇത്തരം നമ്പറുകളും പാസ്‌വേര്‍ഡുകളും ബാങ്കില്‍ നിന്നാണെന്നു പറഞ്ഞാല്‍ പോലും പങ്കുവയ്ക്കരുതെന്നു പോലിസ് മേധാവി അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it