ernakulam local

ഓണ്‍ലൈന്‍ തകരാര്‍ : നായരമ്പലം ട്രഷറി പ്രവര്‍ത്തനം മുടങ്ങിയിട്ട് മൂന്ന് ദിവസം



വൈപ്പിന്‍ : ഓണ്‍ലൈന്‍  തകരാറ് പരിഹരിക്കാനാവത്തതിനാല്‍  നായരമ്പലം സബ്ബ് ട്രഷറി പ്രവര്‍ത്തനം മുടങ്ങിയ നിലയില്‍. തിങ്കളാഴ്ച മുതലാണ് സബ്ബ് ട്രഷറിയുടെ പ്രവര്‍ത്തനം അവതാളത്തിലായത്. കോര്‍ ബാങ്കിങ് ആയതിനാല്‍ നല്‍കുന്ന ചെക്കുകള്‍ എറണാകുളം, പറവൂര്‍ സബ്ബ് ട്രഷറികളില്‍ പോയി മാറേണ്ട നിലയിലാണ്. പെന്‍ഷനും ശമ്പളവുമായി മാസത്തിന്റെ ആദ്യദിവസങ്ങളില്‍ ഉണ്ടാകാറുള്ള തിരക്ക് ഇല്ലാത്തത് മാത്രമാണ് ആശ്വാസം.പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ മൂന്ന് ദിവസം പിന്നിടുമ്പോഴും ഫലവത്തായിട്ടില്ല. നെറ്റ് വര്‍ക്ക് കേബിളുകള്‍ ബന്ധം വിച്ഛേദിക്കപ്പെട്ടു കിടക്കുകയാണെന്നാണ് അറിയുന്നത്. വ്യാഴാഴ്ചയോടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍.
Next Story

RELATED STORIES

Share it