Flash News

ഓണ്‍ലൈന്‍ ടിക്കറ്റ് എക്‌സ്‌ചേഞ്ച് ഏഴാം തിയ്യതി ഉച്ചയ്ക്ക് 12 മണിവരെ



തിരുവനന്തപുരം: തിരുവനന്തപുരം സ്‌പോട്‌സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ - ന്യൂസിലന്‍ഡ് ട്വന്റി ക്രിക്കറ്റ് മല്‍സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് എക്‌സ്‌ചേഞ്ചിനുള്ള സമയം 7ാം തിയ്യതി ഉച്ചക്ക് 12 മണിവരെ ആയിരിക്കുമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. 5,6,7 തിയ്യതികളില്‍ സ്‌പോര്‍ട്‌സ് ഹബ്ബിന്റെ ഒന്നാം ഗേറ്റിലുള്ള ഫെഡറല്‍ ബാങ്കിന്റെ കൗണ്ടറുകള്‍ വഴി ടിക്കറ്റുകള്‍ മാറ്റിവാങ്ങാം. നാലാം തിയതി വരെ ഫെഡറല്‍ ബാങ്കിന്റെ കോട്ടണ്‍ഹില്‍, പട്ടം, പാളയം, പാറ്റൂര്‍, ശ്രീകാര്യം, പേരൂര്‍ക്കട, ശാസ്തമംഗലം, നന്തന്‍കോട്, നെടുമങ്ങാട്, വിഴിഞ്ഞം, നെയ്യാറ്റിന്‍കര, പോങ്ങുംമൂട്, കുറവന്‍കോണം ബ്രാഞ്ചുകള്‍ വഴിയും ടിക്കറ്റുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യാനുള്ള അവസരമുണ്ട്. കായിക പ്രേമികള്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് കെസിഎ അറിയിച്ചു. ഏഴാം തിയ്യതിയാണ് മല്‍സരം നടക്കുക.
Next Story

RELATED STORIES

Share it