Alappuzha local

ഓണാട്ടുകരയില്‍ ആഥിതേയ വാഴ്ച

കായംകുളം: കലയുടെ സര്‍ഗവസന്തം തീര്‍ത്ത് അഞ്ചു രാപ്പകലുകള്‍ ഓണാട്ടുകരയെ ആനന്ദത്തിലാറാടിച്ച റവന്യൂ ജില്ലാ കലോല്‍സവത്തിന് തിരശീല വീണു. കലോല്‍സവത്തില്‍ 776 പോയിന്റ് നേടി കായംകുളം സബ്ബ്ജില്ല ഓവറോള്‍ പട്ടം ചൂടി.
51 പോയിന്റ് നേടിയ ചേര്‍ത്തല രണ്ടാംസ്ഥാനവും. 722 പോയിന്റോടെ ആലപ്പുഴ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 337 പോയിന്റോടെ തുറവൂര്‍ ഒന്നാംസ്ഥാനവും 324 പോയിന്റെടെ ആലപ്പുഴ രണ്ടാംസ്ഥനവും 321 പോയിന്റോടെ കായംകുളം മൂന്നാംസ്ഥാനവും നേടി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 327 പോയിന്റോടെ കായംകുളം വിജയം നേടിയപ്പോള്‍ 309പൊയിന്റോടെ ചേര്‍ത്തല രണ്ടാമതും 296 പോയിന്റോടെ മാവേലിക്കര മൂന്നാംസ്ഥാനത്തും എത്തി. യുപി വിഭാഗത്തില്‍ 131 പോയിന്റോടെ ചേര്‍ത്തല ഒന്നാംസ്ഥാനത്തും 129 പോയിന്റോടെ മാവേലിക്കര രണ്ടാം സ്ഥാനത്തും 128 പോയിന്റോടെ കായംകുളം മൂന്നാം സ്ഥാനത്തും എത്തി.
സ്‌കൂള്‍ വ്യക്തിഗത ചാംപ്യന്‍ഷിപ്പില്‍ മാന്നാര്‍ നായര്‍ സമാജം ഹയര്‍ സെക്കന്ററി സ്‌കൂള്‍ 227 പോയിന്റോടെ ഒന്നാംസ്ഥാനം നേടി. 189 പൊയിന്റോടെ ചേര്‍ത്തല ഗവ. ഗേള്‍സ് എച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 183 പോയിന്റോടെ സെന്റ് ജോസഫ് എച്ച്എസ്എസ് ആലപ്പുഴ മൂന്നാംസ്ഥാനത്തുമെത്തി.
അറബി കലോല്‍സവത്തില്‍ 141 പോയിന്റ് വീതം നേടി കായംകുളവും തുറവൂരും ഒന്നാംസ്ഥാനം പങ്കിട്ടു. 139 പോയിന്റോടെ അമ്പലപ്പുഴ രണ്ടാംസ്ഥാനവും 127 പോയിന്റോടെ മാവേലിക്കര മൂന്നാംസ്ഥാനവും നേടി. യുപി വിഭാഗം കലോല്‍സവത്തില്‍ 65 പോയിന്റ് വീതം നേടി തുറവൂരും കായംകുളവും ഒന്നാംസ്ഥാനം പങ്കിട്ടു. 56 പൊയിന്റോടെ അമ്പലപ്പുഴ രണ്ടാംസ്ഥാനത്തും 50 പോയിന്റോടെ മാവേലിക്കര മൂന്നാംസ്ഥാനവും നേടി.
യുപി വിഭാഗത്തില്‍ 36 പോയിന്റോടെ പുന്നപ്ര യുപിഎസ് സ്‌കൂള്‍ അടിസ്ഥാനത്തില്‍ ഒന്നാമതെത്തി. 33 പോയിന്റോടെ റ്റിഎംവിഎംഎച്ച്എസ് വെട്ടിയാര്‍ രണ്ടാംസ്ഥാനവും 26 പോയിന്റോടെ എന്‍എസ് ഗേള്‍സ് എച്ച്എസ് മാന്നാര്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 76 പോയിന്റോടെ മണ്ണഞ്ചേരി ഗവ. എച്ച്എസ്എസ് ഒന്നാംസ്ഥാനം നേടിയപ്പോള്‍ 51 പൊയിന്റോടെ സിബിഎംഎച്ച്എസ് നൂറനാട് രണ്ടാംസ്ഥാനവും 46 പോയിന്റോടെ ജിഎച്ച്എസ് കാക്കാഴം മൂന്നാംസ്ഥാനവും നേടി. സംസ്‌കൃതം കലോല്‍സവത്തില്‍ 176 പോയിന്റോടെ മാവേലിക്കര ഒന്നാംസ്ഥാനവും 171 പോയിന്റോടെ തുറവൂര്‍ രണ്ടാംസ്ഥാനവും സ്വന്തമാക്കിയപ്പോള്‍ 164 പോയിന്റോടെ ആലപ്പുഴയും ഹരിപ്പാടും മൂന്നാംസ്ഥനം പങ്കിട്ടു.
സമാപന സമ്മേളനം സി കെ സദാശിവന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ടി എ അഷറഫ് കുഞ്ഞാശാന്‍ സ്വാഗതം പറഞ്ഞു. ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ സുവനീര്‍ പ്രകാശനം ചെയ്തു. ലോഗോ രൂപകല്‍പ്പന ചെയ്ത അനന്തു അശോകന് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ജിമ്മി കെ ജോസ് ഉപഹാര സമര്‍പ്പിച്ചു.
അഡ്വ. കെ ടി മാത്യു, കരിഷ്മ ഹാഷിം, ആറ്റക്കുഞ്ഞ്, സജ്‌ന ഷഹീര്‍, സുല്‍ഫിക്കര്‍ മയൂരി, കരുവില്‍ നിസാര്‍, മിലിന്‍ എസ് വര്‍ഗീസ്, വി രാജേഷ് കമ്മത്ത്, നസീമ, റഹ്മത്തു നിസ, അനസ് എം അഷറഫ്, റജില നാസര്‍ സംസാരിച്ചു. വിജയികള്‍ക്കുള്ള ട്രോഫി വിതരണവും നടത്തി. ചടങ്ങില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരെ ആദരിച്ചു.
Next Story

RELATED STORIES

Share it