kannur local

ഓണറേറിയം വെട്ടിക്കുറച്ചതിനെതിരേ പ്രേരക്മാരുടെ മാര്‍ച്ച്

കണ്ണൂര്‍: ഓണറേറിയം അശാസ്ത്രീയമായി വെട്ടിക്കുറച്ച സംസ്ഥാന സാക്ഷരതാ മിഷന്റെ നടപടിയില്‍ പ്രതിഷേധിച്ച് കേരള സാക്ഷരതാ പ്രേരക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രേരകുമാര്‍ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. പൊതുവിദ്യാഭ്യാസത്തില്‍ നിന്നു പല കാരണങ്ങളാല്‍ അകന്നുപോയവര്‍ക്ക് വേണ്ടി തുടങ്ങിയ നാല്്, ഏഴ്്, 10, പ്ലസ് ടു തുല്യതാ പഠനം, ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടിയുള്ള സാക്ഷരതാ പരിപാടി, ഭിന്ന ലിംഗക്കാര്‍ക്കുവേണ്ടിയുള്ള പ്രത്യേക പദ്ധതികള്‍, ആദിവാസി സാക്ഷരത തുടങ്ങിയ വിദ്യാഭ്യാസ പരിപാടികള്‍ പ്രേരകുമാരാണ്് നടത്തിവരുന്നത്. കൂടാതെ നിരവധി പൊതുപദ്ധതികളും പ്രേരകുമാര്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട്. എസ്എസ്എല്‍സി മുതല്‍ ഉന്നത വിദ്യാഭ്യാസമുള്ളവര്‍ വരെ ഈ രംഗത്ത് സേവനം ചെയ്യുന്നു. എന്നാല്‍ ഇവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വേതനം സാക്ഷരതാമിഷന്‍ വെട്ടിക്കുറച്ചെന്നാണു പരാതി. സര്‍ക്കാര്‍ നിശ്ചയിച്ച 12,000, 15,000 രൂപ ഓണറേറിയത്തില്‍നിന്നു ഒഴിവു ദിവസങ്ങളിലെയും മറ്റു പരിപാടികളുടെയും തുക കുറച്ചാണ് നല്‍കുന്നതെന്നും നേതാക്കള്‍ പറയുന്നു. സിഐടിയു ജില്ലാ സെക്രട്ടറി കെ മനോഹരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി വസന്ത അധ്യക്ഷത വഹിച്ചു. ടി സുരേഷ് ബാബു, കെ രാജേഷ്, കെ മോഹനന്‍, ഭവാനി വിനോദ് സംസാരിച്ചു.
Next Story

RELATED STORIES

Share it