malappuram local

ഓണത്തിന് സ്‌കുളില്‍ വിതരണത്തിനെത്തിയ 30 ഓളം ചാക്ക് അരി കെട്ടിക്കിടക്കുന്നു



വളളിക്കുന്ന്: ഓണകാലത്തെ സ്‌കൂള്‍ അവധികാലത്ത് വിതരണം  ചെയ്യാന്‍ എത്തിയ 30 തോളം അരി ചാക്കുകള്‍ കെട്ടിക്കിടക്കുന്നു.  വളളിക്കുന്ന് അത്താണിക്കല്‍ നേറ്റീവ് എയുപി സ്‌കൂളിലാണ് 30 തോളം അരി ചാക്കുകള്‍ അനാഥമായത്.  ആയിരത്തോളം  വിദ്യാര്‍ഥികളാണ് ഇവിടെയുള്ളത്. ഒരു വിദ്യാര്‍ത്ഥിക്ക് അഞ്ച് കിലോഗ്രാം വച്ചായിരുന്നു വിതരണം നടത്തിയത്. അതു പ്രകാരം അന്‍പത് കിലോം തൂക്കം വരുന്ന നൂറ്റിരണ്ട് ചാക്കുകള്‍ വിതരണത്തിന് എത്തേണ്ടത്. എന്നാല്‍  മുപ്പതോളം അരി ചാക്കുകള്‍എങ്ങനെയാണ് ബാക്കിയായതെന്നതെന്ന് വ്യക്തതയില്ല. വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുതല്‍ നല്‍കിയതിനാലാണോ, വിതരണത്തിന് അയച്ചവരുടെ അനാസ്തമൂലംമാണോ സംഭവിച്ചതന്നും അറിയില്ല. സംഭവം വിവാദമായതോട് കൂടി പിടിഎ ബാക്കി വന്ന അരി ചാക്കുകള്‍ എണ്ണിത്തിട്ടപെടുത്തി സൂക്ഷിച്ചിരിക്കുകയാണ്.  എഇഒ ഓഫിസില്‍ വിവരമറിച്ചപ്പോള്‍ ബാക്കി വന്ന അരി  തിരിച്ചയക്കാനായിരുന്നു നിര്‍ദ്ദേശം.  എന്നാല്‍ പിടിഎ അതിന് തയ്യാറായില്ല. ഉച്ചഭക്ഷണത്തിലേക്കുളള ആവശ്യത്തിന് ഉപയോഗിക്കാമെന്ന  നിലപാടിലാണ് സ്‌കൂള്‍ അതികൃതര്‍.  തൊട്ടടുത്ത  സ്‌കൂളില്‍ ഓണക്കാലത്തിനുള്ള അരി ലഭിച്ചിരുന്നില്ലെന്നും  ചില വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it