ഓണം-ബക്രീദ് സീസണിലെ വിമാന നിരക്ക് വര്‍ധന പിന്‍വലിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം:ഓണം-ബക്രീദ് സീസണിലെ ഭീമമായ വിമാന നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഗള്‍ഫ് മേഖലയിലേക്ക് കേരളത്തില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക് വിമാന കമ്പനികള്‍ കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ്.ദശലക്ഷക്കണക്കിന് കേരളീയര്‍ ഗള്‍ഫ് നാടുകളില്‍ ജോലിയെടുക്കുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും കുറഞ്ഞ വരുമാനക്കാരും പ്രയാസപ്പെട്ട് ജീവിക്കുന്നവരുമാണ്. ഓണവും വലിയപെരുന്നാളുമൊക്ക ആഘോഷിക്കാന്‍ നാട്ടിലെത്തിയ പ്രവാസികളെ വര്‍ധന പ്രതികൂലമായി ബാധിക്കും.സപ്തംബര്‍ ഒന്നിന് ഗള്‍ഫ് മേഖലയില്‍ വിദ്യാലയങ്ങള്‍ തുറക്കുന്നതും ഈ ദിനങ്ങളില്‍ കൂടുതല്‍ യാത്രക്കാര്‍ ഉണ്ടാവാന്‍ ഇടയാക്കിയിട്ടുണ്ട്.
സാധാരണ ഗതിയില്‍ 4000 രൂപ മുതല്‍ 12,000 രൂപ വരെ നിരക്കുള്ളിടത്ത് ഇപ്പോള്‍ അഞ്ചിരട്ടി തുകയാണ് ഈടാക്കുന്നത്. ചെന്നൈ, മുംബൈ തുടങ്ങിയ ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളില്‍ നിന്നും കാര്യമായ നിരക്ക് വര്‍ധന ഇല്ലാ എന്നതും ശ്രദ്ധേയമാണ്.
പ്രവാസികളെ ചൂഷണംചെയ്യുന്ന ഇത്തരം നടപടികള്‍ തിരുത്തണമെന്നും നിരക്കുകള്‍ പുനസ്ഥാപിച്ച് എയര്‍ ഇന്ത്യ മാതൃക കാണിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട്  മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it