ernakulam local

ഓഡിറ്റ് റിപോര്‍ട്ടില്‍ ക്രമക്കേട് മറുപടി ലഭിച്ചില്ല; എല്‍ഡിഎഫ് ബഹിഷ്‌കരിച്ചു

മരട്: 2016-17 മരട് നഗരസഭയുടെ ഓഡിറ്റ് റിപോര്‍ട്ട് 47 പേജുള്ള കുറിപ്പോടുകൂടിയാണ് ഓഡിറ്റ് ഓഫിസര്‍ നഗരസഭയ്ക്കു നല്‍കിയത്. റിപോര്‍ട്ട് ഇന്നലെ ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍  പ്രധാന നിര്‍വഹണ ഉദ്യോഗസ്ഥനായ മുനിസിപ്പല്‍ സെക്രട്ടറി ഇന്നലെ ലീവെടുത്ത് മുങ്ങി. ബില്‍ഡിങ് പെര്‍മിറ്റുകളുടെ അനുമതി, പലതും ക്രമക്കേടുകളായിട്ടാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
നികുതിപിരിവിലും കെടുകാര്യസ്ഥതയും കൃത്രിമത്വത്തോടുകൂടി നികുതി പിരിച്ചിട്ടുള്ളതായി ഓഡിറ്റ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. പ്ലാസ്റ്റിക് കളക്ട് ചെയ്ത് കൊടുത്തവകയില്‍ യാതൊരുവിധ കണക്കും ഇല്ലെന്നാണ് ഓഡിറ്റ് റിപോര്‍ട്ട്. 24,00,000 രൂപ മുടക്കി ഇറക്കിയ ബോട്ട് ഒരുമാസംപോലും യാത്രചെയ്യാതെ നെട്ടൂര്‍ കായലില്‍ കട്ടപ്പുറത്താണ്. ശാന്തിവനത്തില്‍ നിര്‍മിച്ചിട്ടുള്ള ഗ്യാസ് ക്രിമിറ്റോറിയം ഉപയോഗശൂന്യമായി കഴിഞ്ഞ രണ്ടുവര്‍ഷമായി കിടക്കുന്നു. ഇതിന്റെ മുതല്‍മുടക്കും ഓഡിറ്റ് റിപോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പ്രമുഖ ഫഌറ്റുടമകളുടെ വലിയ ഫഌറ്റ് സമുച്ചയനിര്‍മാണാനുമതി കൊടുത്തതില്‍ വലിയ ക്രമക്കേട് ഓഡിറ്റ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മരുന്നുവാങ്ങിയ വകയിലും ക്രമക്കേടുണ്ട്. കുടുംബശ്രീയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച തുക ചെലവഴിച്ചിട്ടില്ല.
ശുചീകരണ സ്ഥാപനങ്ങള്‍ സ്റ്റോക്കെടുത്തിട്ടില്ല. തുടങ്ങി അപാകതയുള്ള ഓഡിറ്റ് റിപോര്‍ട്ട് രാവിലെ മുതല്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പതിനാറംഗങ്ങള്‍ കമ്മിറ്റി മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ടപ്പോള്‍ വൈസ് ചെയര്‍മാന്‍ നമ്മളിതു പാസാക്കിയാല്‍ മതി ബാക്കി ഉദ്യോഗസ്ഥര്‍ ശരിയാക്കും എന്ന കമന്റാണ് പറഞ്ഞത്. ചോദിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി കിട്ടാത്ത സാഹചര്യത്തില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.
Next Story

RELATED STORIES

Share it