kannur local

ഓട്ടോ വാടകയ്ക്ക് വിളിച്ച് ഡ്രൈവറെ കുത്തിക്കൊന്ന കേസിന്റെ വിചാരണ പൂര്‍ത്തിയായി

കാസര്‍കോട്: ഓട്ടോ വാടകയ്ക്ക്ക്ക് വിളിച്ചു കൊണ്ടുപോയി ഡ്രൈവറെ കുത്തി കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) യില്‍ പൂര്‍ത്തിയായി.
വിദ്യാനഗര്‍ പന്നിപ്പാറയില്‍ താമസക്കാരനും തിരുവനന്തപുരം പനത്തിമൂട് സ്വദേശിയുമായ പി സി ഉപേന്ദ്രന്‍ (26) കൊല്ലപ്പെട്ട കേസിന്റെ വിചാരണയാണ് പൂര്‍ത്തിയായത്.
ശാന്തിയെന്ന യുവതിയെ വിവാഹം കഴിച്ച് പന്നിപ്പാറയില്‍ താമസിച്ചു വരികയായിരുന്നു ഉപേന്ദ്രന്‍. കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപത്തെ ഓട്ടോസ്റ്റാന്റിലെ ഡ്രൈവറായിരുന്നു. 2011 ജനുവരി 24ന് രാത്രിയാണ് കൊല്ലപ്പെട്ടത്. സ്റ്റാന്റില്‍ നിന്നും ഓട്ടോ വാടകയ്ക്ക് വിളിച്ചു കൊണ്ടു പോയി മധൂര്‍ പന്നിപ്പാറ മണ്‍റോഡിന് സമീപത്ത് വച്ച് കുത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
അണങ്കൂര്‍ ടിപ്പു നഗറിലെ കെ കൈസല്‍(22), പച്ചക്കാട് കൊറക്കോട് ഹൗസിലെ കെ എ അബ്ദുല്‍ നാസര്‍ (30), അണങ്കൂര്‍ കൊല്ലമ്പാടി മൊയ്തീന്‍ മന്‍സിലില്‍ എ റഹ്മാന്‍ ഫദല്‍ (24), കുമ്പള കൊടിയമ്മ പിവി ഹൗസിലെ അബ്ദുല്ല എന്ന അന്തുഞ്ഞി(30), നെല്ലിക്കുന്ന് കെഎം ഹൗസിലെ കെ എം റിഷാദ് (19), അണങ്കൂര്‍ ടിവി സ്റ്റേഷന്‍ റോഡിലെ ഫൈസല്‍ മന്‍സിലിലെ എം നൗഷാദ് (19), അണങ്കൂര്‍ ടിപ്പു നഗര്‍ ഹബീബ് മന്‍സിലിലെ പി എ ശാഹുല്‍ ഹമീദ് (22), കുഡ്‌ലു എരിയാല്‍ കുളങ്കര ഷാഹിദ മന്‍സിലിലെ ഇബ്രാഹിം ഖലീല്‍ എന്ന ഖലീല്‍ (25), തളങ്കര തെരുവത്ത് സിറാമിക്‌സ് റോഡിലെ ഷേഖ് മുഹമ്മദ് നവാസ് എന്ന നവാസ് (33) എന്നിവരാണ് പ്രതികള്‍. കേസില്‍ 58 സാക്ഷികളുണ്ട്.
Next Story

RELATED STORIES

Share it