kannur local

ഓട്ടോ ഡ്രൈവറുടെ ദുരൂഹമരണം: അന്വേഷണം ഊര്‍ജിതം

മട്ടന്നൂര്‍: മാലൂരില്‍ ഓട്ടോ െ്രെഡവറെ ദുരൂഹ സാഹചര്യത്തില്‍ കരിങ്കല്‍ ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പേരാവൂര്‍ സിഐ കുട്ടികൃഷ്ണന്റെ നേതൃത്വത്തില്‍ മാലൂര്‍ എസ്‌ഐ ഷിജുവാണ് കേസ് അന്വേഷിക്കുന്നത്.
മാലൂര്‍ തൃക്കടാരിപ്പൊയില്‍ ടൗണില്‍ ഓട്ടോ ഓടിക്കുന്ന നിട്ടാറമ്പിലെ കരിയട്ടയില്‍ വീട്ടില്‍ കോരമ്പത്ത് സജീഷി(28)നെയാണ് കഴിഞ്ഞ ദിവസം രാവിലെ ചിത്രവട്ടം കൂവ്വക്കരയിലെ കരിങ്കല്‍ ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി ഓട്ടം കഴിഞ്ഞ് സജീഷ് വീട്ടിലെത്താതിനെ തുടര്‍ന്ന് ബന്ധുക്കള്‍ സജീഷിനെ കാണാനില്ലെന്ന് കാണിച്ച് മാലൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ബന്ധുക്കളും പോലിസും തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കരിങ്കല്‍ ക്വാറിയില്‍ കണ്ടെത്തിയത്.
Next Story

RELATED STORIES

Share it