ഓട്ടോ-ടാക്‌സി തൊഴിലാളി വേതനം വര്‍ധിപ്പിക്കണം: എസ്ഡിടിയു

കോഴിക്കോട്: പ്രതിസന്ധി നേരിടുന്ന ഓട്ടോ-ടാക്—സി മേഖലയ്ക്ക് ആശ്വാസമേകുന്നതിനു യാത്രാനിരക്ക് വര്‍ധിപ്പിക്കുകയും തൊഴിലാളികളുടെ വേതനം ഉയര്‍ത്തുകയും ചെയ്യണമെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി ആവശ്യപ്പെട്ടു. ബസ് മുതലാളിമാരുടെ സമ്മര്‍ദ്ദഫലമായി പല പ്രാവശ്യം ബസ് ചാര്‍ജ് വര്‍ധിപ്പിച്ച് നല്‍കിയ അധികാരികള്‍ ആനുപാതികമായി ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിക്കാനും ഈ മേഖലയിലെ തൊഴിലാളികളുടെ വേതനം ഉയര്‍ത്തേണ്ടത് അനിവാര്യമാണെന്നും അല്ലാത്ത പക്ഷം നിലനില്‍പ്പിനു വേണ്ടി സ്വയം യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ ഈ മേഖലയിലെ തൊഴിലാളികള്‍ സന്നദ്ധമാവുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it