Kollam Local

ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് അച്ഛനും മകനും പരിക്ക്

പത്തനാപുരം: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പതിനഞ്ചടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞ് അച്ഛനും മകനും പരിക്കേറ്റു. പിറവന്തൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിന് സമീപം മുത്തിപ്പാറയില്‍ വീട്ടില്‍ സതീശന്‍(48), മകന്‍ കിരണ്‍(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് അപകടം. എതിരേ വന്ന വാഹനത്തിന് സൈഡ് കൊടുക്കവെ മറ്റൊരു വാഹനം ഓവര്‍ടേക്ക് ചെയ്ത് വന്നതോടെ പെട്ടെന്ന് ബ്രേക്കിടവെ നിയന്ത്രണം വിട്ട് റോഡരുകിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പത്തനാപുരത്തെ സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലുള്ള ഇരുവരുടേയും പരിക്ക് ഗുരുതരമല്ല.
Next Story

RELATED STORIES

Share it