Flash News

ഓടുന്ന ട്രെയിനിനൊപ്പം സെല്‍ഫി : മൂന്ന് കൗമാരപ്രായക്കാര്‍ മരിച്ചു



ബംഗളൂരു: ഓടുന്ന ട്രെയിനിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച സുഹൃത്തുക്കളായ മൂന്ന് കൗമാരപ്രായക്കാര്‍ കൊല്ലപ്പെട്ടു. 16നും 18നും ഇടയിലുള്ളവരാണ് ട്രെയിനിനടിയില്‍ പെട്ട് മരിച്ചത്. മദ്യപിച്ചിട്ടാണ് ഇവര്‍ ട്രെയിനിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതെന്ന് പോലിസ് പറഞ്ഞു. ബംഗളൂരുവില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരെയുള്ള ബിഡാദിയിലാണ് സംഭവം. മരിച്ചവര്‍ ബംഗളൂരു സ്വദേശികളാണ്. രണ്ടുപേര്‍ ബംഗളൂരു നാഷനല്‍ കോളജിലെ പ്രി യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളും ഒരാള്‍ സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ആളുമാണ്.ബംഗളൂരു നഗരപ്രാന്തത്തിലെ വണ്ടര്‍ലേ വാട്ടര്‍ പാര്‍ക്കിലേക്ക് പോകാനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നത്.  ബാറില്‍ കയറി മദ്യപിക്കുകയും ചെയ്തു. തുടര്‍ന്ന് മൂന്നുപേരും റെയില്‍പാളത്തിലെത്തി ഓടുന്ന ട്രെയിനിനൊപ്പം ചിത്രമെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടത്തില്‍ പെട്ടത്.
Next Story

RELATED STORIES

Share it