ernakulam local

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നും ഫൈബര്‍ ഗ്ലാസ് മെറ്റീരിയല്‍ റോഡില്‍ വീണു

മരട്: ദേശീയ പാതയിലൂടെ ഓടികൊണ്ടിരുന്ന ലോറിയില്‍ നിന്നും ഒരു ചാക്ക് ഫൈബര്‍ ഗ്ലാസ് മെറ്റീരിയല്‍ റോഡില്‍ വീണു. നിരവധി ഇരുചക്രവാഹനയാത്രക്കാര്‍ തെന്നിവീണു.
വൈറ്റില-അരൂര്‍ ദേശീയ പാതയില്‍ ഇന്നലെ രാത്രി 7.30 ഓടെ കണ്ണാടിക്കാടായിരുന്നു സംഭവം. വൈറ്റിലയില്‍ നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയില്‍ നിന്നാണ് ചാക്ക്‌കെട്ട് റോഡില്‍ വീണത്. തൊട്ട് പുറകില്‍ വന്ന ലോറി കയറി ടെസ്റ്റ് ട്യൂബ് രൂപത്തിലുള്ള ഇവയെല്ലാം തകര്‍ന്ന് റോഡില്‍ പരന്നു. ഇതില്‍ തെന്നിയാണ് ഇരു ചക്രവാഹന യാത്രക്കാര്‍ വീണത്. യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഹൈവേ പോലിസും കണ്‍ട്രോള്‍ റൂം പോലിസും സ്ഥലത്തെത്തി ചൂല്‍ കൊണ്ട് അടിച്ച് വാരി റോഡിന്റെ ഒരു വശത്തേക്ക് ചേര്‍ത്തു. ചാക്ക്‌കെട്ട് താഴെ പോയ വിവരം ലോറി ജീവനക്കാര്‍ അറിഞ്ഞിട്ടില്ല.
Next Story

RELATED STORIES

Share it