Flash News

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു.

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു.
X

കോഴിക്കോട്: കുറ്റിയാടിക്കടുത്ത് അമ്പലക്കുളങ്ങരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കക്കട്ടില്‍ മണിയൂര്‍താഴ കുയ്യാളില്‍ വീട്ടില്‍ നാണു മാസ്റ്റര്‍(60) ആണ് മരിച്ചത്.അതിരാവിലെ ഡോക്ടറെ കാണാന്‍ വീട്ടില്‍ നിന്ന് പുറപ്പെട്ടതാണ് ഇദ്ദേഹം. പുലര്‍ച്ചെ നാലരയോടെയാണ് വീട്ടില്‍ നിന്ന് പുറപ്പെട്ടത്. വഴിയില്‍ വച്ച് കാര്‍ അഗ്‌നിക്കിരയായി. എന്നാല്‍ കാറിന് തീപിടിക്കാനിടയായ സാഹചര്യം ഇതുവരെ വ്യക്തമല്ല.കാറിനുള്ളിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കാറിനകത്ത് പെട്രോളിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്ന് പൊലീസിന് സംശയം ഉണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍  പരിശോധന നടത്തണമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it