kannur local

ഓടിക്കൊണ്ടിരിക്കെ ബസ്സിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

ഇരിട്ടി: ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസ്സിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ബസ്സിന് വേഗത കുറവായതിനാല്‍ അപകടമൊഴിവായി. ഇന്നലെ വൈകീട്ട് മൂന്നോടെ ഇരിട്ടി-തളിപ്പറമ്പ് റോഡില്‍ തന്തോട് ക്രിസ്ത്യന്‍ പള്ളിക്ക് സമീപമായിരുന്നു സംഭവം. ഉളിക്കലില്‍നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ലോഫ്‌ളോര്‍ ബസ്സിന്റെ മുന്‍വശത്തെ ടയര്‍  പൊട്ടിത്തെറിക്കുകയായിരുന്നു. വേഗത കുറവായിരുന്നതിനാലും മുന്നില്‍ മറ്റു വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാലും ഡ്രൈവര്‍ക്ക് വാഹനം നിയന്ത്രിക്കാനായതു മൂലവും വന്‍ അപകടം ഒഴിവാകുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.കണ്ണൂര്‍: കോര്‍ട്ടിലെ വലക്കണ്ണികള്‍ക്ക് മുകളിലൂടെ തകര്‍പ്പന്‍ സ്മാഷുകള്‍ ഉതിര്‍ത്തും തന്ത്രപരമായ ബ്ലോക്കിലൂടെ എതിരാളികളെ നിഷ്പ്രഭരാക്കിയും രാജ്യത്തിന്റെ അഭിമാനമായി മാറുകയാണ് കണ്ണൂര്‍ സ്വദേശിനി അനഘ രാധാകൃഷ്ണന്‍. തായ്‌ലന്റില്‍ നടന്ന അണ്ടര്‍-17 ഏഷ്യന്‍ വനിതാ വോളിയില്‍ ബെസ്റ്റ് ബ്ലോക്കര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട അനഘയ്ക്ക് കണ്ണൂര്‍ പ്രസ്‌ക്ലബ് സ്വീകരണം നല്‍കി.
പരിശീലകരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പിന്തുടര്‍ന്നതാണ് തന്റെ വിജയരഹസ്യമെന്ന് താരം മീറ്റ് ദി പ്ലെയര്‍ പരിപാടിയില്‍ പറഞ്ഞു. ഭയം തന്റെ ആത്മവിശ്വാസത്തിന് മങ്ങലേല്‍പിച്ചിരുന്നു. എന്നാല്‍ പരിശീലകര്‍ തന്ന പിന്തുണ ചെറുതല്ല. തനിക്ക് ചില പ്ലസ്‌പോയിന്റുകള്‍ ഉണ്ടെന്നും അതിനെ മികച്ച പ്രകടനത്തിലൂടെ വളര്‍ത്തിയെടുക്കണമെന്നും പരിശീലകരായ ജിനി വര്‍ഗീസും വിജിത്തും ഉപദേശിച്ചു.
ഉളിക്കല്‍ മട്ടങ്ങോടന്‍ വീട്ടില്‍ രാധാകൃഷ്ണന്റെയും സാവിത്രിയുടെയും രണ്ടാമത്തെ മകളായ അനഘ കായികമേഖല തിരഞ്ഞെടുക്കുന്നതിനെ വീട്ടുകാര്‍ പിന്തുണച്ചിരുന്നില്ല. ജീവിതപ്രാരാബ്ദമായിരുന്നു കാരണം.
പരീക്കളം ശാരദാവിലാസം എയുപി സ്‌കൂളില്‍ ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയ ശേഷം തുടര്‍പഠനത്തിനായി കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനില്‍ ചേര്‍ന്നു. നേരത്തെ അത്‌ലറ്റിക്‌സില്‍ മല്‍സരിച്ച പരിചയം കൈമുതലായി. മുന്‍ പരിശീലകന്‍ അമീറുദ്ദീനാണ് വോളിയിലേക്ക് വഴിതിരിച്ചു വിട്ടത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് അനഘ. ഇന്ത്യയുടെ അഭിമാനതാരമായി മാറിയ അനഘയ്ക്ക് വോളിബോളില്‍ കൂടുതല്‍ വിസ്മയം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് പരിശീലക ജിനി വര്‍ഗീസ് പറഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനില്‍നിന്ന് ഒരുതാരം രാജ്യാന്തര ടീമില്‍ ഇടംനേടുന്നത്.
അണ്ടര്‍-17 ക്യാംപില്‍ അനഘ മിന്നുംപ്രകടനം കാഴ്ചവച്ചപ്പോള്‍ അണ്ടര്‍-19 ക്യാംപിലേക്ക്  കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലെ മറ്റൊരു താരം അഭിരാമി അടുത്തയാഴ്ച പോവാനിരിക്കുകയാണെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ കെ വിനീഷ് പറഞ്ഞു. പ്രസ്‌ക്ലബ്ബിന്റെ ഉപഹാരം ഭാരവാഹികള്‍ അനഘയ്ക്ക് കൈമാറി. പ്രസ്‌ക്ലബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ സിജി ഉലഹന്നാന്‍ സ്വാഗതവും സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഷമീര്‍ ഊര്‍പള്ളി നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it