palakkad local

ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

പട്ടാമ്പി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. മംഗലാപുരം  ചെന്നൈ മെയിലിന്റെ ബോഗികളാണു പട്ടാമ്പി സ്‌റ്റേഷനില്‍ വെച്ച് വേര്‍പ്പെട്ടത്.
വൈകിട്ട് 6.45 ഓടെയാണ് സംഭവം. ട്രെയിന്‍ പട്ടാമ്പി സ്‌റ്റേഷനില്‍ നിന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകാനായി യാത്ര തുടങ്ങിയപ്പോഴാണു ബോഗികള്‍ വേര്‍പെട്ടത്. ബി2, ബി3 എസി കോച്ചുകള്‍ കഴിഞ്ഞുള്ള ബോഗികളാണ് വേര്‍പെട്ടുപോയത്. ബോഗികള്‍ വേര്‍പെട്ടതറിയാതെ ബാക്കിയുള്ളവയുമായി കുറച്ച് ദുരം ട്രെയിന്‍ മുന്നോട്ടുപോയി.സ്‌റ്റേഷനില്‍ നിന്നായതിനാല്‍ ട്രെയിനിനു വേഗം കുറവായിരുന്നുവെന്നതു വലിയ അപകടം ഒഴിവാകാന്‍ കാരണമായി. ബോഗികള്‍ വിട്ടുപോയ വിവരം അധികൃതര്‍ ലോക്കോ പൈലറ്റിനെ അറിയിക്കുകയും തുടര്‍ന്നുഷണ്ടിങ്ങിനായി തിരികെ എത്തിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it