malappuram local

ഓടായിക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് ഉദ്ഘാടനം ഇന്ന്; പദ്ധതി പ്രദേശം മന്ത്രി അനില്‍കുമാര്‍ സന്ദര്‍ശിച്ചു

മലപ്പുറം: ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വഹിക്കുന്ന ജില്ലയിലെ രണ്ടാമത്തെ വലിയ റഗുലേറ്റര്‍ കം ബ്രിഡ്ജായ ഓടായിക്കല്‍ കം ബ്രിഡ്ജ് പിന്നാക്ക ക്ഷേമ മന്ത്രി എ പി അനില്‍കുമാര്‍ സന്ദര്‍ശിച്ചു. സര്‍ക്കാരിന്റെ നേതൃത്തില്‍ തുടങ്ങിയ ഓടായിക്കല്‍ കം ബ്രിഡ്ജ് മുന്നു വര്‍ഷത്തിനുള്ളില്‍ തന്നെ പണി പൂര്‍ത്തീകരിച്ചാണ് നാടിന് സമര്‍പ്പിക്കുന്നതെന്ന് മന്ത്രി അനില്‍കുമാര്‍ പറഞ്ഞു.
50 കോടിയാണ് പദ്ധതി ചെലവ്. മമ്പാട്, തിരുവാലി, വണ്ടൂര്‍, എടവണ്ണ പഞ്ചായത്തുകളിലെ 2,900 ഹെക്ടര്‍ കൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കാനും ഓടായിക്കല്‍, പുള്ളിപാടം, കാരാച്ചാല്‍ വാര്‍ഡുകളിലെ യാത്രാ ക്ലേശത്തിന് പരിഹാരത്തിനും ഓടായിക്കല്‍ കം ബ്രിഡ്ജ് സഹായകമാവുമെന്ന് മന്ത്രി പറഞ്ഞു. എല്ലാവരുടെയും സഹകരണത്തോടു കൂടിയാണ് പണി പൂര്‍ത്തീകരിച്ചത്.
മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് പന്താര്‍ മുഹമ്മദ്, കാട്ടുമുണ്ട കബീര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം ബാലകൃഷ്ണന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ എ കെ സജീവ്, കെ ടി ഷാജഹാന്‍ കബീര്‍, ശിവപ്രസാദ്, സി പി അബ്ദുല്‍ കബീര്‍ എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it