Flash News

ഓടയില്‍ കുടുങ്ങി മരണം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

ഓടയില്‍ കുടുങ്ങി മരണം; മൂന്ന് പേര്‍ കസ്റ്റഡിയില്‍
X
drainage accident death
കോഴിക്കോട്: ഓട വൃത്തിയാക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കരാര്‍ കമ്പനി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍. ചെന്നൈ ശ്രീറാം കമ്പനിയിലെ പ്രൊജക്ട് മാനേജര്‍ ശെല്‍വകുമാര്‍,സൈറ്റ് എന്‍ജിനീയര്‍ രഘുറെഡ്ഢി,സുരക്ഷാ ഓഫിസര്‍ അലോക് ആന്റണി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇവരുടെ അറസ്റ്റ് വൈകീട്ടോടെ രേഖപ്പെടുത്തുമെന്നാണ് വിവരം.ശ്രീരാം കമ്പനി കോഴിക്കോട് ജില്ലയിലെ മുഴുവന്‍ കരാര്‍ ജോലികളും നിര്‍ത്തിവെക്കാനും ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരവിട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it