Alappuzha local

ഓടയിലെ വെള്ളം കവിഞ്ഞൊഴുകി ; കായംകുളം കോടതി ഗേറ്റും കോംപൗണ്ടും വെള്ളത്തില്‍ മുങ്ങി



കായംകുളം: നഗരസഭവക ഓടയിലെ വെള്ളം കവിഞ്ഞൊഴുകി കോടതി ഗേറ്റും കോംപൗണ്ടും വെള്ളത്തില്‍ മുങ്ങി. കോടതിയുടെ കിഴക്ക്ഭാഗത്തുകൂടി കടന്നുപോകുന്ന നഗരസഭാ ഓട കരിപ്പുഴതോടുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ നിര്‍മാണത്തിലെ അപാകതയും ഓട അടഞ്ഞതുമാണ് വെള്ളം കോടതി കോംപൗണ്ടില്‍ നിറയാന്‍ കാരണമായത്.  വടക്കുഭാഗത്തെ ഗേറ്റും കോമ്പൗണ്ടും വെള്ളത്തില്‍ മുങ്ങിയത് മൂലം കോടതി ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും വെള്ളം നീന്താതെ കോടതിയില്‍ കടക്കാന്‍ കഴിയില്ല. പുതിയിടം, മുനിസിപ്പല്‍ ഓഫിസ്, ആശുപത്രി ഭാഗങ്ങളിലെ അമിതജലം കരിപ്പുഴതോട്ടിലേക്ക് ഒഴുക്കുന്നതിലേക്ക് വേണ്ടി നിര്‍മിച്ച ഓടയാണ് കായംകുളം നഗരസഭ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനം നടത്താത്തത്മൂലം മണല്‍ നിറഞ്ഞ് അടഞ്ഞത്. ഓട ശുചീകരിച്ച് വെള്ളം ഒഴുകുന്നതിനുള്ള സംവിധാനം ഒരുക്കി കോടതി കോംപൗണ്ടിലെ കെട്ടികിടക്കുന്ന വെള്ളത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിമുമ്പാകെ സോഷ്യല്‍ഫോറം പ്രസിഡന്റ് അഡ്വ. ഒ ഹാരിസ് പരാതി നല്‍കി.
Next Story

RELATED STORIES

Share it