kozhikode local

ഓടത്തെരുവില്‍ അപകടം പതിയിരിക്കുന്നു

മുക്കം: സംസ്ഥാന പാതയില്‍ അപകടം പതിയിരിക്കുന്ന ഓടത്തെരുവ് ഭാഗത്തെ മുന്നറിയിപ്പ് ലൈറ്റുകള്‍ കണ്ണടച്ചിട്ട് മാസങ്ങളായിട്ടും പുനസ്ഥാപിക്കാന്‍ നടപടിയായില്ല. കൊടുംവളവുകള്‍ നിറഞ്ഞ ഭാഗത്ത് പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദേശ പ്രകാരം കെല്‍ട്രോണാണ് സിഗ്‌നല്‍ ലൈറ്റും ,ബോര്‍ഡും സ്ഥാപിച്ചിരുന്നത്. നോര്‍ത്ത് കാരശ്ശേരി ഭാഗത്ത് നിന്നുള്ള ആദ്യ വളവിലും ,മുകള്‍ ഭാഗത്ത് എന്‍ സിആശുപത്രി പരിസരത്തുമായിരുന്നു അപകട മേഖലയാണെന്ന് കാണിക്കുന്ന ബോര്‍ഡും ലൈറ്റും സ്ഥാപിച്ചിരുന്നത്. ഒരു ഭാഗത്ത് ലൈറ്റുകള്‍ സ്ഥാപിച്ച ഇരുമ്പ് തൂണ്‍ ഒടിഞ്ഞു തൂങ്ങിയ നിലയിലും ,താഴ്ഭാഗത്തേത് മരച്ചില്ലകള്‍ക്കിടയില്‍ കുടുങ്ങി കാഴ്—ച മറഞ്ഞ നിലയിലുമാണ്. പൊതുവെ ആള്‍ത്താമസം കുറഞ്ഞ ഇവിടെ ഒരു ഭാഗം കൊക്കക്ക് സമാനമായ വലിയ  താഴ്ചയാണ്.ഈ ഭാഗത്ത് അപകടം പെരുകിയതോടെയാണ് അപകട സാധ്യത ചൂണ്ടിക്കാട്ടി ബോര്‍ഡും, ലൈറ്റും സ്ഥാപിച്ചിരുന്നത്. അപരിചിതരായിരുന്ന ഡ്രൈവര്‍മാര്‍ക്ക് ഇത് ഏറെ ഉപകാരവുമായിരുന്നു. സോളാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ലൈറ്റ് സംവിധാനത്തിന്റെ ബാറ്ററി തകരാറിലായതാണ് ,പ്രവര്‍ത്തനരഹിതമാകാന്‍ കാരണം. അപകടം പതിയിരിയിരിക്കുന്ന ഭാഗത്തെ സിഗ്‌നല്‍ ലൈറ്റ് അണഞ്ഞിട്ട് കാലമേറെയായെങ്കിലും അധികൃതര്‍ അറിഞ്ഞമട്ടില്ല.
Next Story

RELATED STORIES

Share it