ഓഖി: 216 മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടെന്ന് സര്‍ക്കാര്‍
BY kasim kzm4 Jan 2018 3:43 AM GMT
kasim kzm4 Jan 2018 3:43 AM GMT
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായവരുടെ പുതുക്കിയ കണക്കുമായി സര്‍ക്കാര്‍. വിവിധ തീരങ്ങളില്‍ നിന്ന് 216 മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പട്ടിക വ്യക്തമാക്കുന്നു. ഇതില്‍ 141 പേര് മലയാളികളാണ്. ഇതര സംസ്ഥാന തൊഴിലാളികളായ 75 പേരെയും കണ്ടെത്താനായില്ല. ഓഖി ദുരന്തം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴാണ് സര്‍ക്കാരിന്റെ ഈ കണക്ക്. കേരളത്തില്‍ നിന്നു കാണാതായ 141ല്‍ ഭൂരിപക്ഷം പേരെക്കുറിച്ചുമുള്ള വിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. അതേസമയം, വലിയ ബോട്ടുകളില്‍ കൊല്ലത്തു നിന്നും കൊച്ചിയില്‍ നിന്നും പോയ ഇതര സംസ്ഥാനക്കാരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമല്ല. തീരദേശ സംസ്ഥാനങ്ങളിലെയും അസമിലെയും ചീഫ് സെക്രട്ടറിമാരുമായും റിലീഫ് കമ്മീഷണര്‍മാരുമായും സര്‍ക്കാര്‍ സംസാരിച്ചിട്ടുണ്ട്. അതേസമയം, കേരളത്തില്‍ നിന്ന് 149 പേരെയും കന്യാകുമാരിയില്‍ നിന്ന് 149 പേരെയും ഇനിയും കണ്ടെത്താനുണ്ടെന്നാണ് ലത്തീന്‍ സഭ പറയുന്നത്. മൊത്തം 298 പേര് തിരിച്ചെത്താനുണ്ടെന്നാണ് സഭയുടെ കണക്കുകള്‍. തമിഴ്നാട്ടില്‍ നിന്നുള്ള നൂറോളം പേര് കേരള തീരത്തു നിന്നാണ് കടലില്‍ പോയതെന്നാണ് സഭ പറയുന്നത്.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMT