Flash News

ഓഖി ലക്ഷദ്വീപില്‍; കനത്ത നാശം

തിരുവനന്തപുരം: മണിക്കൂറില്‍ 12 കിമീ വേഗത്തില്‍ കാറ്റിന്റെ ദിശ നീങ്ങുന്നതോടെ ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപിനെ ലക്ഷ്യംവച്ചു നീങ്ങുന്നു. മിനിക്കോയ് ദ്വീപിന്റെ 166 കിമീ കിഴക്കായാണ് നിലവില്‍ ചുഴലിക്കാറ്റ് വീശുന്നത്. ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ കനത്ത നാശനഷ്ടമുണ്ടാക്കി തുടങ്ങി. മിനിക്കോയി, കല്‍പേനി ദ്വീപുകളില്‍ ശക്തമായ കടല്‍ക്ഷോഭവും കാറ്റും മഴയും അനുഭവപ്പെട്ടു. അഞ്ച് ബോട്ടുകള്‍ ഒലിച്ചുപോയി. ദ്വീപില്‍ പലയിടത്തും വലിയ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു . കവരത്തിയില്‍ പുറംകടലിലുണ്ടായിരുന്ന എംഎസ്‌വി അല്‍നൂര്‍ എന്ന ഉരു മുങ്ങി. എട്ടുപേര്‍ ഉരുവില്‍ ഉണ്ടായിരുന്നു. ലക്ഷദ്വീപില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മിനിക്കോയ്, കല്‍പ്പേനി, കവരത്തി, ആ ന്ത്രോത്ത്, അഗതി, അമിനി, കടമത്, കില്‍ട്ടന്‍, ബിത്ര, ചെത്‌ലത്ത് എന്നിവിടങ്ങളില്‍ കൂറ്റന്‍ തിരമാലയുണ്ടാവും. 7.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയടിക്കുമെന്നാണ് അറിയിപ്പ്. തിങ്കളാഴ്ച അര്‍ധരാത്രിയോടെ ഗുജറാത്ത് തീരത്തേക്ക് ഓഖി നീങ്ങുമെന്നറിയുന്നു.
Next Story

RELATED STORIES

Share it