Flash News

ഓഖി: ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഓഖി: ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
X
ന്യൂഡല്‍ഹി: ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനവില്ലെന്ന്  ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്ങ് ലോക് സഭയില്‍. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിലവിലെ ചട്ടങ്ങള്‍ അനുവദിക്കുന്നില്ല. എന്നാല്‍ ഓഖി ഗൗരവമേറിയ ദുരന്തമാണ്. ഓഖി കാറ്റ് സംബന്ധിച്ച് എല്ലാ മുന്നറിയിപ്പുകളും നവംബര്‍ 29ന് തന്നെ നല്‍കിയിരുന്നുവെന്നും രാജ്‌നാഥ് പറഞ്ഞു.  ആഴക്കടലില്‍ മല്‍സ്യബന്ധനം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് ബുദ്ധിമുട്ടുണ്ട്.



ദുരന്തത്തില്‍ കേരളത്തില്‍ 74 പേര്‍ മരിച്ചുവെന്നും 214 പേരെ കണ്ടെത്താനുണ്ടെന്നും രാജ്‌നാഥ് സഭയെ അറിയിച്ചു.700 നോട്ടിക്കല്‍ മൈല്‍ വരെ ചെന്ന് പ്രതിരോധ സേന തെരച്ചില്‍ നടത്തിയിട്ടുണ്ട്. 18കപ്പലുകള്‍ ഇപ്പോഴും തെരച്ചില്‍ തുടരുന്നു. കൂടാതെ കേന്ദ്ര സേനകള്‍ സാധ്യമായ സഹായങ്ങളെല്ലാം ചെയ്തിട്ടുണ്ട്, 432 കോടിയാണ് കേരളം ആവശ്യപ്പെട്ടത്,  ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ഓഖി ചുഴലിക്കാറ്റ് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും വീഴ്ചപറ്റിയെന്ന് കെസി വേണുഗോപാല്‍ ലോക്‌സഭയില്‍ ആരോപിച്ചിരുന്നു. രാവിലെ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസ്ഥാനസര്‍ക്കാരിനെതിരെ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച കേന്ദ്രമുന്നറിയിപ്പ് കേരള സര്‍ക്കാര്‍ ഗൗരവത്തോടെ എടുത്തില്ലെന്ന് അനന്ത് കുമാര്‍ കുറ്റപ്പെടുത്തി. ദുരന്തത്തില്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരവും പുന:രധിവാസ പാക്കേജും ഉള്‍പ്പെടെ നല്‍കുന്നത് സംബന്ധിച്ചകാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it