kasaragod local

ഓഖി ദുരിതാശ്വാസനിധി കൈമാറി

വാരം: ഓഖി ദുരന്തത്തിനിരയായവരുടെ കുടുംബാഗംങ്ങളെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ശേഖരിച്ച് വാരം യുപി സ്‌കൂളും. മാനേജ്‌മെന്റും പിടിഎയും അധ്യാപകരും വിദ്യാര്‍ഥികളും സ്വരൂപിച്ച സഹായധനം സ്‌കൂള്‍ മാനേജര്‍ വല്‍സന്‍ മീത്തില്‍ പിടിഎ പ്രസിഡന്റ് ഉമേഷ് ബാബുവിന് കൈമാറി. പ്രധാനാധ്യാപിക ഇ ലസിത ദേവി, സ്റ്റാഫ് സെക്രട്ടറി പി കെ മുഹമ്മദലി, എസ്ആര്‍ജി കണ്‍വീനര്‍ സി കെ ദുര്‍ഗ, സി എ മധുസൂദനന്‍, കെ പി നിഖില്‍ നേതൃത്വം നല്‍കി.കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആദ്യഗഡു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് ചേംബര്‍ പ്രസിഡന്റ് കെ ത്രിവിക്രമന്‍ കൈമാറി. വൈസ് പ്രസിഡന്റ് സചിന്‍ സൂര്യകാന്ത്, ഹോണററി സെക്രട്ടറി സഞ്ജയ് ആറാട്ട പൂവാടന്‍, ജോയിന്റ് സെക്രട്ടറി സി അനില്‍കുമാര്‍, ഖജാഞ്ചി കെ എസ് സത്താര്‍ ഹാജി, പ്രവീണ്‍, ടി കെ രമേശ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it