thiruvananthapuram local

ഓഖി ദുരിതാശ്വാസത്തിനും സ്ത്രീ സുരക്ഷയ്ക്കും ഊന്നല്‍

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസത്തിനും വനിതകളുടെ ഉന്നമനത്തിനും ഊന്നല്‍ നല്‍കി തിരുവനന്തപുരം കോര്‍പറേഷന്റെ 2018-19 വര്‍ഷത്തെ ബജറ്റ്.  1163 കോടി രൂപ വരവും 1098.89 രൂപ ചെലവും 64.10 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഇന്നലെ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ കൂടിയായ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ അവതരിപ്പിച്ചത്.
ഭവന പദ്ധതികള്‍ക്കാണ് ഏറ്റവും അധികം തുക ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത്. സ്‌നേഹ സദനം 65 കോടി (1500 ഓളം വീടുകളുടെ പൂര്‍ത്തീകരണം),  ഓഖി ദുരന്ത മേഖലയിലെ വികസനം 20 കോടി (ഓഖി ദുരന്ത  മേഖലകളിലെ പുനരധിവാസം), പട്ടികജാതി വര്‍ഗ വിഭാഗ വികസനം 22 കോടി, വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ 10 കോടി (അരുവിക്കരയില്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ  പ്ലാന്റ്), കോട്ടണ്‍ പാഡ് നിര്‍മാണ യൂനിറ്റ്‌രണ്ടുകോടി (സ്ത്രീ സംരംഭക  യൂനിറ്റുകള്‍), നല്ല വിദ്യാഭ്യാസം നല്ല വിദ്യാലയം അഞ്ചുകോടി, നമസതേ അനന്തപുരി രണ്ടുകോടി (വിശപ്പു രഹിത നഗരം ജനകീയ  ഭക്ഷണശാല),  മാര്‍ക്കറ്റ് എട്ടുകോടി, സുകൃതം രണ്ടുകോടി (ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് ഭക്ഷണം), എപിജെ അബ്ദുല്‍ കലാം പാര്‍ക്ക് 5.50 കോടി,  നദീതീരത്തുള്ള വീടുകളില്‍ പൊതുജലാശയ സംരക്ഷണത്തിനു സെപ്റ്റിക്  ടാങ്ക് വിതരണം മൂന്നുകോടി, സ്‌കൈവാക്ക് രണ്ടുകോടി, ആമയിഴഞ്ചാന്‍ തോട് സംരക്ഷണവും കവര്‍ ചെയ്ത് നടപ്പാതയാക്കലും  രണ്ടുകോടി, തമ്പാനൂരില്‍ കോര്‍പറേഷന്‍ സ്ഥലത്ത് സത്രീകള്‍ക്കു സുരക്ഷിത താമസം അഞ്ചു കോടി, തെക്കനിക്കര കനാല്‍, പാര്‍വതിപുത്തനാര്‍ വൃത്തിയാക്കലും  രണ്ടുകോടി, ഹരിതഭവനം 2.2 കോടി (വീടുകള്‍ കേന്ദ്രീകരിച്ചു സംയോജിത ക്യഷി),  ഉറവ അഞ്ചുകോടി (പ്രധാന കുളങ്ങള്‍ സംരക്ഷിക്കല്‍), സ്ലോട്ടര്‍ ഹൗസ് 10 കോടി , പാര്‍ക്ക് ഈസിലി അഞ്ചുകോടി (പുത്തരിക്കണ്ടം മൈതാനം, മെയിന്‍  ഓഫീസ് കോംപൗണ്ട്, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ പാര്‍ക്കിങ്),   തീരദേശ മേഖലയില്‍ സ്വീവറേജ് ലൈന്‍ എകറ്റന്‍ഷന്‍ അഞ്ചുകോടി, മുത്തശി വിദ്യാലയം രണ്ടുകോടി (സകൂളുകള്‍ക്ക് പുതിയ മന്ദിരങ്ങള്‍) എന്നിങ്ങനെയാണ് പ്രധാന വകയിരുത്തലുകള്‍.
Next Story

RELATED STORIES

Share it